എല്‍ ഡി സി പരീക്ഷയ്ക്ക് തയ്യാറായി കോഴിക്കോട്; പരീക്ഷ ശനിയാഴ്ച

കോഴിക്കോട്: ശനിയാഴ്ച്ച നടക്കാനിരിക്കുന്ന കോഴിക്കോട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള എല്‍ ഡി സി പരീക്ഷയ്ക്ക് വേണ്ട ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ പി എസ് സി ഓഫീസര്‍ വി വി പ്രമോദ് അറിയിച്ചു. 1,66,081 പേരാണ് വിവിധ കേന്ദ്രങ്ങളില്‍ ഇത്തവണ പരീക്ഷ എഴുതുന്നത്. 4 ജില്ലകളിലായി 644 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

പരീക്ഷ എഴുതുന്നവരില്‍ ഭൂരിഭാഗവും വനിതകളാണ്. 96,744 പേരാണ് സ്ത്രീകള്‍. 69,337 പേര്‍ പുരുഷന്മാരും. കോഴിക്കോടിന് പുറമെ, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുള്ളത് . 51081 പേര്‍ക്ക് 212 പരീക്ഷാ കേന്ദ്രങ്ങളാണ് കോഴിക്കോട് ജില്ലയില്‍ ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ ജില്ലയില്‍ 45000 പേര്‍ പരീക്ഷ എഴുതും. 167 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. മലപ്പുറത്ത് 45000 പേര്‍ക്കായി 167 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയത്. പാലക്കാട്ട് 25000 പേര്‍ക്കായി 98 പരീക്ഷാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങള്‍ക്കും പരീക്ഷ നിയന്ത്രിക്കാനുള്ള അധ്യാപകര്‍ക്കുമുള്ള നിര്‍ദേശങ്ങള്‍ പിഎസ് സി അയച്ചുകഴിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് യാത്രാസൌകര്യമൊരുക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്കും പിഎസ് സി അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷ എഴുതുന്നവര്‍ക്ക് ഭൌതിക സാഹചര്യം ഒരുക്കാന്‍ ഒരാള്‍ക്ക് അഞ്ചുരൂപ നിരക്കില്‍ പിഎസ് സി സ്‌കൂളുകള്‍ക്ക് നല്‍കുന്നുണ്ട്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമായ ഹാള്‍ടിക്കറ്റില്‍ തന്നെ പരീക്ഷാ കേന്ദ്രത്തിന്റെ നമ്പര്‍ നല്‍കിയിട്ടുണ്ട്. സംശയമുള്ളവര്‍ക്ക് ആ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയാനുള്ള സംവിധാനവും പരീക്ഷാ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News