ലോക അത്‌ലറ്റിക്‌സ് ചാംമ്പ്യന്‍ഷിപ്പില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയത് പുനപരിശോധിക്കും; കേന്ദ്ര കായിക മന്ത്രി

ദില്ലി: ലോക അതല്റ്റിക്‌സ് ചാംമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ പിയു ചിത്രയക്ക് അവസരം നിഷേധിച്ചത് പുനപരിശോധിക്കുമെന്ന് കേന്ദ്രകായികമന്ത്രി വിജയ്‌ഗോയല്‍ വ്യക്തമാക്കി. പിയു ചിത്രയക്ക് നീതി ഉറപ്പാക്കുമെന്നും അത്‌ലറ്റിക്‌സ് ഫെഡറേഷനോട് വിശദീകരണം തേടുമെന്നും മന്ത്രി വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ഇടത് എംപിമാരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയത്.

ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം അണിഞ്ഞ പിയു ചിത്രയെ ലണ്ടനിലെ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ശക്തമായതിന് ഇടയിലാണ് നീതി ഉറപ്പ് വരുത്തുെമന്ന് കേന്ദ്രകായിക മന്ത്രി വ്യക്തമാക്കിയത്. ഏഷ്യന്‍ ചാനപ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ ചിത്ര ലോക അത്‌ലറ്റസിലേക്ക് നേരിട്ട് യോഗത്യ നേടിയിരുന്നു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാന്‍ സാധ്യതയില്ലെന്ന് പറഞ്ഞാണ് മലയാളികള്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി 24അംഗ ടീമില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയത്.1500 മീറ്ററില്‍ സ്വര്‍ണ്ണം നേടിയ ചിത്രയെ ഒഴിവാക്കി ആദ്യ നൂറില്‍ പോലും വരാത്ത താരങ്ങളെയും അവരുടെ പരിശീലകര്‍ക്കും ലണ്ടന്‍ ടിക്കറ്റ് നല്‍കുകയും ചെയ്തു. പിയു ചിത്രയെ ഒഴിവാക്കിയ നടപടിക്ക് എതിരെ മുഖ്യമന്ത്രി അതൃപ്തി വ്യക്തമാക്കുകയും സംസ്ഥാന കായിക മന്ത്രി എ സി മൊയ്തീന്‍ കേന്ദ്രത്തിന് കത്ത് അയക്കുകയും ചെയ്തു.

ഇതിന് പിന്നാലെ ഇടത് എംപിമാര്‍ വിജയ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ചിത്രയക്ക് നീതി ഉറപ്പ് വരുത്തുമെന്ന് മന്ത്രി അറിയിച്ചത്.ഇക്കാര്യത്തില്‍ അത്‌ലറ്റിക്‌സ് ഫെഡറേഷനോട് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി.പിടി ഉഷ,ഷൈനി വില്‍സണ്‍,രാധാകൃഷ്ണന്‍ എന്നീ മലയാളി താരങ്ങള്‍ ഉള്‍പ്പെട്ട ഏഴംഗ സമിതിയാണ് ചിത്രയക്ക് മെഡല്‍ സാധ്യത ഇല്ലെന്ന വിധിയെഴുതിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News