കായികമേഖലയ്ക്ക് പുത്തനുണര്‍വ്വുമായി പിണറായി സര്‍ക്കാര്‍; ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി

തിരുവനന്തപുരം: കേരളത്തില്‍ നടന്ന 35ാമത് ദേശീയ ഗെയിംസില്‍ വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമായി 68 പേരാണ് കേരളത്തിന് വേണ്ടി മെഡല്‍ നേടിയത്. നേരത്തെ ഇവര്‍ക്കായി സുപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിക്കാന്‍ കായിക വകുപ്പ് തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും കായിക മന്ത്രി എ.സി മൊയ്തീന്റയും പരിശ്രമഫലമായി മെഡല്‍ നേടിയ മുഴുവന്‍ പേര്‍ക്കും ജോലി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

കായികം, കൃഷി, വാണിജ്യം, ധനം തുടങ്ങി 28 വകുപ്പുകളിലായിട്ടാണ് മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുക. വ്യക്തിഗത ഇനത്തിലെ മു!ഴുവന്‍ ജേതാക്കള്‍ക്കൊപ്പം ടീമിനത്തിലെ മെഡല്‍ ജേതാക്കള്‍ക്കും ജോലി ലഭിക്കും. നിയമനം സംബന്ധിച്ചുള്ള പത്രിക മുഖ്യമന്ത്രി താരങ്ങള്‍ക്ക് കൈമാറും. ഈ മാസം 28ന് സെക്രട്ടറിയേറ്റിലെ ദര്‍ബാര്‍ ഹാളില്‍ വച്ചാണ് ചടങ്ങ് നടക്കുക.

68 പേരടങ്ങുന്ന മെഡല്‍ ജേതാക്കളുടെ പട്ടികയില്‍ 4 പേര്‍ അന്യസംസ്ഥാന താരങ്ങളാണ്. ഫെന്‍സിംഗില്‍ പങ്കെടുത്ത 2 പേരും തായ്‌കോണ്ടോ,ബോക്‌സിംഗ് എന്നിവയില്‍ ഒരോര്‍ത്തരുമാണ് പങ്കെടുത്തത്. ക!ഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ദേശീയ ഗെയിംസിലെ മെഡല്‍ ജേതാക്കള്‍ക്ക് ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് LDF സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here