ഹോട്ടലില്‍ മുറിയെടുത്ത് പണം നല്‍കാതെ മടങ്ങിയത് എഡിജിപി ടോമിന്‍ തച്ചങ്കരി; ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്ന് തച്ചങ്കരി

കോഴിക്കോട്: ഏപ്രില്‍ 8 ന് രാത്രി 11 മണിയ്ക്ക് ശേഷമാണ് കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടലില്‍ എഡിജിപി ടോമിന്‍ തച്ചങ്കരി മുറിയെടുത്തത്. 9 ന് വൈകീട്ട് 7 മണിയ്ക്ക് ശേഷം തിരിച്ച് പോവുകയും ചെയ്തു. എന്നാല്‍ ബില്‍ തുകയായ 8519 രൂപ നല്‍കാതെ ആയിരുന്നു തച്ചങ്കരിയുടെ മടക്കം.

പൊലീസ് സ്‌റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിനായാണ് എഡിജിപി കോഴിക്കോടെത്തിയത്. എന്നാല്‍ ഹോട്ടല്‍ മാനേജര്‍ ബില്‍ ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. പക്ഷെ പണം നല്‍കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായില്ല. ബില്‍ പിന്നീട് തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തേക്ക് അയക്കുകയും ചെയ്തു. അതേസമയം ഹോട്ടല്‍ അധികൃതര്‍ ബില്‍ എത്തിക്കാന്‍ വൈകിയെന്നും ബില്‍ ലഭിച്ച ഉടന്‍ പണം അടച്ചെന്നും ടോമിന്‍ തച്ചങ്കരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News