രാംനാഥ് കോവിന്ദ് രാഷ്ടപതിയായി ചുമതലയേറ്റു; പ്രണബ് മുഖര്‍ജിക്ക് ഗാര്‍ഡ് ഓഫ് ഓണറോടെ യാത്രയയപ്പ്

ദില്ലി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പാര്‍ലമെന്റിലെ സെന്ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിഞ്ഞ പ്രണബ് മുഖര്‍ജിക്ക് സേനാ വിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓഫ് ഓണറോടു കൂടി യാത്രയയപ്പ് നല്‍കി.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ സമാധിസ്ഥലമായ രാജ്ഖട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനില്‍ എത്തിയത്. സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി ഹൃസ്വ ചര്‍ച്ചയ്ക്ക് ശേഷം ഇരുവരും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് തിരിച്ചു. അശ്വാരൂഡ സേനയുടെയും അകമ്പടിയോടെ രാഷ്ട്രപതിയുടെ ഔദ്യാഗിക വാഹനത്തില്‍ പാര്‍ലമെന്റിലെത്തി.

ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍,ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ ഹമീദ് അന്‍സാരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ച് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് ആനയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്ങ്, എച്ച് ഡി ദേവഗൗഡ, മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പ്രൗഡഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ ചൊല്ലിക്കെടുത്ത സത്യവാചകം ഏറ്റുചൊല്ലി ഇന്ത്യയുടെ സര്‍വ്വ സൈന്യാധിപനായി രാംനാഥ് കോവിന്ദ് ചുമതലയേറ്റു.

രാഷ്ട്രപതിയുടെ ഇരിപ്പിടം പ്രണബ് മുഖര്‍ജി രാംനാഥ് കോവിന്ദിന് കൈമാറി. ഉത്തരവാദിത്തം വിനയത്തോടെ സ്വീകരിക്കുന്നതായി രാംനാഥ് കോവിന്ദ് പറഞ്ഞു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് സേനാവിഭാഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓര്‍ണറോടു കൂടി യാത്രയയ്പ്പ് നല്‍കി. പുതിയ താമസസ്ഥലമായ രാജാജി മാര്‍ഗ്ഗിലെ പത്താം നമ്പര്‍ വസതിയിലേക്ക് യാത്രതിരിച്ച പ്രണബിനെ രാംനാഥ് കോവിന്ദ് അനുഗമിച്ചു.

പ്രണബ് മുഖര്‍ജിയില്‍ നിന്നും രാനാഥ് കോവിന്ദിലേക്കുള്ള അധികാര കൈമാറ്റത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സംഘപരിവാര്‍ കൂടാരത്തില്‍ നിന്നും ഒരാള്‍ രാഷ്ട്രപതി പദവിയില്‍ എത്തുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel