പീഡനക്കേസില്‍ അകത്തായ എം വിന്‍സെന്റ് എം എല്‍ എയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി രംഗത്ത്

പത്തനംതിട്ട: പീഡനക്കേസില്‍ അകത്തായ എം വിന്‍സെന്റ് എം എല്‍ എയ്ക്കുവേണ്ടി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. വിന്‍സെന്റ് കുറ്റവിമുക്തനായി തിരിച്ചുവരുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പീഡനക്കേസില്‍ അകത്തായതിനു പിന്നാലെ വിന്‍സെന്റിനെ KPCC സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ നടപടി സ്വാഭാവിക നടപടിയാണെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരും കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്ന് വിശദീകരിച്ച ഉമ്മന്‍ചാണ്ടി KPCC ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാത്തത് താന്‍ അതില്‍ അംഗമല്ലാത്തതിനാലെന്നും വിവരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News