തണല്‍ ബാലാശ്രമത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി; രണ്ട് കുട്ടികള്‍ക്കായി അന്വേഷണം ശക്തമാക്കി

തൃശൂര്‍: തൃശൂര്‍ പാലക്കാട് അതിര്‍ത്തിക്ക് സമീപത്തെ മായന്നൂര്‍ തണല്‍ ബാലാശ്രമത്തില്‍ നിന്നാണ് അഞ്ച് പെണ്‍കുട്ടികളെ കാണാതായത്. മൂന്ന് വര്‍ഷമായി ബാലാശ്രമത്തിലെ അന്തേവാസിയായിരുന്ന പെണ്‍കുട്ടിയെയും, മൂന്ന് മാസം മുമ്പ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുഖേന എത്തിയ നാല് കുട്ടികളെയുമാണ് കാണാതായത്.

പുലര്‍ച്ചെ മായന്നൂരില്‍ നിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള ബസില്‍ കയറി ഇവര്‍ പോയിരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേലക്കര സിഐയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മൂന്ന് കുട്ടികളെ കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്നാണ് ഇവരെ കണ്ടെത്തിയത്. മൂവരെയും തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ഓഫീസില്‍ എത്തിച്ചു.

മറ്റ് രണ്ട് കുട്ടികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News