കാവ്യാമാധവനെ ചോദ്യം ചെയ്തു; അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കേസില്‍ ജയിലില്‍ കഴിയുന്ന പ്രമുഖ നടന്‍ ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യയെ ദിലീപിന്റെ ആലുവ വസതിയിലെത്തിയാണ് ചോദ്യം ചെയ്തത്.

കേസില്‍ നിര്‍ണായക വഴിത്തിരിവാണ് കാവ്യയെ ചോദ്യം ചെയ്തതിലൂടെയുണ്ടായിരിക്കുന്നതെന്നാണ് സൂചന. നേരത്തെയും കാവ്യയെ ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകുന്നേരം അഞ്ച് മണിവരെ നീണ്ടുനിന്നു.

ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. ചോദ്യം ചെയ്യലിനോട് താരം പൂര്‍ണമായും സഹകരിച്ചെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. അടുത്ത മാസം എട്ട് വരെയാണ് റിമാന്‍ഡ് നീട്ടിയത്. അങ്കമാലി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ഹൈക്കോടതി ഇന്നലെ ജാമ്യാപേക്ഷ തള്ളിയതോടെ റിമാന്‍ഡ് നീട്ടുമെന്നുറപ്പായിരുന്നു. കാര്യമായ നടപടി ക്രമങ്ങളില്ലാതെയാണ് ഇന്ന് റിമാന്‍ഡ് കാലാവധി നീട്ടിയത്.

ദിലീപിന്റെ സുരക്ഷയെക്കരുതി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഇന്ന് താരത്തെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News