സാകിര്‍ നായികിന് അധോലോകബന്ധം; തെളിവുകളുമായി എന്‍ ഐ എ; സാകിറിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

ദില്ലി: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന് അധോലോക ബന്ധങ്ങളുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സിയുടെ വെളിപ്പെടുത്തല്‍. സാകിര്‍ നായിക്കിന്റെ സാമ്പത്തീക ഉറവിടത്തെ കുറിച്ച് അന്വേഷിക്കുന്നതിനിടെയാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞതെന്നും എന്‍െഎഎ വ്യക്തമാക്കി.

അധോലോക നേതാവ് ഛോട്ടാ രാജന്റെ അനുയായിയായ പര്‍വേസ് ഖാന്‍ എന്ന നിര്‍മ്മാതാവിനൊപ്പെ സാകിര്‍ നായിക് വന്‍ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് എന്‍െഎഎ കണ്ടെത്തി. മുംബൈയിലും പൂനെയിലും പര്‍വേസ് ഖാനുമൊത്ത് സാകിര്‍ നായിക് റിയല്‍ എസ്റ്റേറ്റ് ബീസിനസുകള്‍ നടത്തുന്നുണ്ടെന്നും എന്‍െഎഎ പറയുന്നു.

ദുബൈ കേന്ദ്രമാക്കിയുളള സാകിര്‍ നായിക്കിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും എന്‍െഎഎ അന്വേഷിക്കുന്നുണ്ട്. ദുബൈയിലെ പസഫിക് സിറ്റി എന്ന 226 വില്ല പ്രൊജെക്ടകള്‍ക്കായി വന്‍ തുക സാകിര്‍ നായിക് നിക്ഷേപിച്ചിരുന്നു. പിന്നീട് പീസ് സിറ്റി എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയത്. കൂടാതെ സാകിര്‍ നായിക്കിന്റെ എമിറേറ്റ്‌സ് അക്കൗണ്ടില്‍ നിന്ന് മുംബൈയിലെ യൂണിയന്‍ ബാങ്ക് അക്കൗണ്ടിലേക്ക് പല തവണകളായി ലക്ഷങ്ങളുടെ നിക്ഷേപം എത്തിയതായും എന്‍െഎഎ കണ്ടെത്തി.

അന്വേഷണ വിവരങ്ങള്‍ എന്‍െഎഎ എന്‍ഫോഴ്‌സ്‌മെന്റിന് ഡയറക്ടറേറ്റിന് കൈമാറി. കളളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം സാകിര്‍ നായികിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെതന്നെ കേസെടുത്തിരുന്നു. ഇതിനിടെ എന്‍െഎഎയുടെ അപേക്ഷപ്രകാരം വിദേശകാര്യ മന്ത്രാലയം സാകിര്‍ നായികിന്റെ പാസ്‌പോര്‍ട്ട് അസാധുവാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News