കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കോടതി നടപടികള്‍ പരസ്യമായി നടത്തരുതെന്ന് പ്രോസിക്യൂഷന്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വാദം നടക്കവെയെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യം ഉന്നയിച്ചത്. ആക്രമിക്കപ്പെട്ട നടിക്ക് ദില്ലി നിര്‍ഭയയെക്കാള്‍ മോശപ്പെട്ട അനുഭവം ഉണ്ടാകുമായിരുന്നെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എ സുരേശന്‍ അഭിപ്രായപ്പെട്ടു.
കേസിലെ ഒന്നാം പ്രതി പള്‍സര്‍സുനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തിനിടെയാണ് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രഹസ്യവിചാരണ ആവശ്യപ്പെട്ടത്. സുനിയുടെ ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത് ഇരയുടെ സ്വകാര്യത ഉറപ്പുവരുത്തുന്നതിനായാണ് തുടര്‍ന്നുള്ള കോടതി നടപടികള്‍ രഹസ്യമായി വേണമെന്ന് പ്രോസിക്യുഷന്‍ അഭ്യര്‍ത്ഥിച്ചത്. രക്ഷപ്പെട്ടില്ലായിരുന്നെങ്കില്‍ നടിക്ക് ദില്ലിയിലെ നിര്‍ഭയയെക്കാള്‍ മോശപ്പെട്ട അനുഭവം ഉണ്ടാകുമായിരുന്നെന്നു. ഇത്തരത്തിലുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചതെന്നും അഡ്വക്കേറ്റ് സുരേശന്‍ വ്യക്തമാക്കി.
നടി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും. കേസിലെ 11 പ്രതിയായ നടന്‍ ദിലീപിന്റെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. അടുത്ത മാസം 8 വരെയാണ് റിമാന്റ് നീട്ടിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വീഡീയോ കോണ്‍ഫ്രന്‍സ് വ!ഴിയാണ് ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഹാജരാക്കാന്‍ അന്വേഷണ സംഘം കോടതിയില്‍ അനുമതി തേടിയിരുന്നു.
Get real time update about this post categories directly on your device, subscribe now.