ഐ എം വിജയനാണ് മുത്ത്; ലൈഫ്‌ടൈം സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അവാര്‍ഡും ഇതിഹാസ താരത്തിന്

സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസിന്റെ ഈ വര്‍ഷത്തെ ലൈഫ്‌ടൈം സ്‌പോര്‍ട്‌സ് എക്‌സലന്‍സ് അവാര്‍ഡിന് മലയാളിയും മുന്‍ ഇന്ത്യന്‍ നായകനുമായിരുന്ന ഐ എം വിജയന്‍ അര്‍ഹനായി. ഈ വരുന്ന ആഗസ്റ്റ് ആറിനു സിംഗപ്പൂരില്‍ വെച്ചു നടക്കുന്ന ‘പ്രവാസി എക്‌സ്പ്രസ് നൈറ്റ്2017 ല്‍ വെച്ച് ഐ എം വിജയന് അവാര്‍ഡ് സമ്മാനിക്കും.

ഒരു ദശാബ്ദക്കാലത്തിലധികം ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ വിജയന്‍ ഇന്ത്യന്‍ ഫുട്ബാളിന് നല്‍കിയ അതുല്യമായസംഭാവനയാണ് അദ്ദേഹത്തെ ഈ അവാര്‍ഡിന് അര്‍ഹനാക്കുന്നത്. വളരെ കഷ്ട്ടപാടുകള്‍ നിറഞ്ഞ ബാല്യത്തില്‍ നിന്നുംലോകമറിയുന്ന ഫുട്ബാള്‍ താരമായി മാറിയ ഐഎം വിജയന്റെ വിജയഗാഥ പുതുതലമുറയ്ക്ക് എന്നും പ്രചോദനമാണ്.

കലാ, സാംസ്‌കാരിക, സിനിമാ, ബിസിനസ്സ് മേഖലകളില്‍ നിന്നുള്ള പ്രഗല്‍ഭര്‍ പ്രവാസി എക്‌സ്പ്രസ് നൈറ്റ്2017 ല്‍ പങ്കെടക്കും. ചടങ്ങില്‍ ഐ എം വിജയന്റെ പേരിലുള്ള വെബ്‌സൈറ്റിന്റെ ലോഞ്ചും ഉണ്ടായിരിക്കുന്നതാണ്. ഐ എം വിജയനും, സി കെ വിനീതും മറ്റ് മുന്‍ ഇന്ത്യന്‍ കേരളാ താരങ്ങളും അണി നിരക്കുന്ന കേരളാ 11 ടീം, സിംഗപ്പൂരിലെ കേരളാ ഫുട്‌ബോള്‍ ക്ലബ്ബയുമായി എക്‌സിബിഷന്‍ മാച്ച് കളിക്കുന്നു.

വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്ന മലയാളികള്‍ക്കാണ് എല്ലാ വര്‍ഷവും പ്രവാസി എക്‌സ്പ്രസ്അവാര്‍ഡുകള്‍ നല്‍കിവരുന്നത്. പ്രവാസി മലയാളികള്‍ക്കിടയില്‍ നല്‍കിവരുന്ന ഏറ്റവും പ്രശസ്തമായഅവാര്‍ഡുകളില്‍ ഒന്നായിട്ടാണ് പ്രവാസി എക്‌സ്പ്രസ് അവാര്‍ഡ് അറിയപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News