ഭാര്യ ഇങ്ങനെയെങ്കില്‍ ആര്‍ക്കും കൂര്‍ക്കം വലിക്കാം

ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. പല സ്ഥലങ്ങളിലും കൂര്‍ക്കം വലി നിമിത്തം വിവാഹമോചനം വരെ നടന്നിട്ടുണ്ട്. എന്നാല്‍ അങ്ങനെ വിവാഹം ഒഴിയാന്‍ ആ സ്പാനിഷ്‌കാരി തയ്യാറായിരുന്നില്ല. കൂര്‍ക്കം വലിക്കുന്ന ഭര്‍ത്താവിനെ ഒഴിവാക്കാനും.

മറിച്ച് ഇരുന്നും കിടന്നും പുസ്തകം വായിച്ചും ഭക്ഷണത്തിന് മുന്നിലിരുന്ന് വരെ ഉറങ്ങുകയും ചെയ്യുന്ന ഭര്‍ത്താവിന്റെ കൂര്‍ക്കം വലി ഡെസ്പാസിറ്റോ എന്ന ഹിറ്റ് പാട്ടിന്റെ റീ മിക്‌സാക്കി മാറ്റി അവര്‍. അതും മരുമകന്റെ സഹായത്താല്‍. അപ്ലോഡ് ചെയ്ത് ദിവസങ്ങള്‍ക്കകം ഇ കൂര്‍ക്കം വലി പാട്ട് വമ്പന്‍ ഹിറ്റായിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News