വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വിന്‍സെന്റിനെ പൊലീസ് ചോദ്യം ചെയ്യുന്നു; വിന്‍സെന്റിന്റെ ജാമ്യ ഹര്‍ജി നാളെ പരിഗണിക്കും

തിരുവനന്തപുരം: ഇന്ന് ഉച്ചയോടെയാണ് കോവളം എം എല്‍ എ എം.വിന്‍സെന്റിനെ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയത്. അഞ്ച് ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. തുടര്‍ന്ന് നാളെ വൈകിട്ട് മൂന്ന് മണിക്ക് കോടതിയില്‍ ഹാജരാക്കണമെന്ന നിര്‍ദ്ദേശത്തോടെ ഒരു ദിവസത്തേക്ക് എം എല്‍ എ യെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്.

വൈദ്യ പരിശോധനയ്ക്കായി നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയപ്പോള്‍ CPl M ജില്ലാ നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനം ആണ് വിന്‍സെന്റ് ഉന്നയിച്ചത്. തെളിവെടുപ്പിനായി വിന്‍സെന്റിനെ കൊണ്ടുവരുന്നതിഞ്ഞ് വന്‍ ജന വലിയാണ് ബാലരാമപുരത്തെ RC തെരുവിലെത്തിയത്.

എന്നാല്‍ കസ്റ്റഡിയില്‍ വാങ്ങിയ വിന്‍സെന്റിനെ നെടുമങ്ങാട് DySp ഓഫീസില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. അതിനിടെ കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് പീപ്പിളിന് ലഭിച്ചു. പീഡനം നടന്ന ദിവസം MLA ധരിച്ച വസ്ത്രങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും , മൈബൈല്‍ ഫോണ്‍ പിടിച്ചെടുക്കണമെന്നും ,MLA യുടെ വോയിസ് ടെസ്റ്റ നടത്തണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. MLA സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News