ഇരുകൈകളും വായുവില്‍ ഉയര്‍ത്തി കത്രീനയുടെ പുഷ് അപ്പ്; മസില്‍ വീരന്‍മാര്‍പൊലും അമ്പരക്കുന്ന പ്രകടനം; വീഡിയോ വൈറല്‍.

ഇരുകൈകളും നിലത്തു കുത്താതെ പുഷ് അപ്പ് എടുക്കുന്ന വീഡിയോയാണ് കത്രീന കൈഫ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യം ഇരുകൈകളും കുത്തി പുഷ് അപ്പ്. പിന്നീട് ഒരു കൈ മടക്കി നടുവിന് പിന്നിലേക്ക് വച്ച് ഒറ്റക്കയ്യില്‍ വണ്‍, ടു, ത്രീ പറഞ്ഞ് പുഷ് അപ്പ്. പിന്നീടാണ് ശരിക്കും പ്രകടനം.

ഇരുകൈകളും ശരീരത്തിന് പിന്നിലേക്ക് മടക്കി കാല്‍ പാദത്തില്‍ ഊന്നി അഭ്യാസം. കാല്‍ വിരളുകളില്‍ നിന്ന് ശരീരത്തിന്റെ നിയന്ത്രണം പോകുന്നതോടെ കത്രീന നിലതെറ്റി തറയില്‍ വിഴുന്നതും വീഡിയോയില്‍ ദൃശ്യമാണ്. എന്നാല്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണ് കത്രീനയുടെ ഈ കടുത്ത പരിശീലനം എന്ന് വ്യക്തമല്ല.

മസില്‍ പെരുപ്പിക്കാന്‍ നിത്യേന വ്യായമ മുറകളില്‍ ഏര്‍പ്പെടുന്നവരെപ്പോലും കത്രീന വീഡിയോയിലൂടെ ആദ്യം അമ്പരപ്പിച്ചു. എന്നാല്‍ വീഡിയോയുടെ അവസാനം വരെ കണ്ടാലെ കത്രീനയുടെ അഭ്യാസത്തിന്റെ രഹസ്യം അറിയാന്‍ കഴിയൂ. കത്രീനയുടെ അഭ്യാസ പ്രകടനം ഇന്‍സ്റ്റഗ്രാമിലെത്തിയതൊടെ താരത്തിന്റെ പുഷ് അപ്പ് വൈറല്‍ ആയിരിക്കുകയാണ്.

Warming up on set . @rezaparkview

A post shared by Katrina Kaif (@katrinakaif) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News