ശ്രീലങ്കയില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് പരീക്ഷണം; പരമ്പര കോഹ്‌ലിക്കും ശാസ്ത്രിക്കും നിര്‍ണായകമാകും

കൊളംബോ: വിന്‍ഡീസ് പരമ്പര നേട്ടത്തിന് ശേഷം ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് നാളെ തുടക്കമാകും. മൂന്ന് ടെസ്റ്റുകളും, 5 ഏകദിനങ്ങളും ഒരു ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. പരിശീലക സ്ഥാനത്തു നിന്ന് അനില്‍ കുംബ്ലെ പടിയിറങ്ങിയ ശേഷം രവിശാസ്ത്രിയുടെ കീഴില്‍ അണിനിരക്കുന്ന ഇന്ത്യയുടെ ആദ്യ രാജ്യാന്തര മത്സരം കൂടിയാണിത്.

പരമ്പരയിലെ രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് മൂന്നു മുതല്‍ ഏഴു വരെ കൊളംബോയിലും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതല്‍ 16 വരെ പല്ലേകലേയിലുമാണ് നടക്കുന്നത്. ഏകദിന പരമ്പരയിശല ആദ്യ മത്സരം ഓഗസ്റ്റ് 20ന് ധാംബുള്ളയിലാണ്. സെപ്റ്റംബര്‍ ആറിന് കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് ട്വന്റി 20 മത്സരം അരങ്ങേറുന്നത്.

ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനു മുമ്പേ ഇന്ത്യ തിരിച്ചടിയേറ്റ അവസ്ഥയിലാണ്. വൈറല്‍ ഫീവര്‍ ബാധിച്ച ഓപ്പണര്‍ ലോകേഷ് രാഹുലിന് ആദ്യ ടെസ്റ്റ് നഷിടമാകും. ബി.സി.സി.ഐ. മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ രാഹുലിന് വിശ്രമം ആവശ്യമുണ്ടെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരാമെന്ന രാഹുലിന്റെ മോഹമാണ് തകര്‍ന്നത്.

നേരത്തെ തോളെല്ലിനു പരുക്കേറ്റതിനാല്‍ ഐ.പി.എല്ലില്‍ നിന്നും അതിന് പിന്നാലെ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും രാഹുല്‍ പിന്‍വാങ്ങിയിരുന്നു. ശ്രീലങ്കയും പനിയുടെ പിടിയിലാണ്. പനിബാധയെത്തുടര്‍ന്ന് നായകന്‍ ദിനേഷ് ചണ്ഡിമലിനും ആദ്യ രണ്ടു ടെസ്റ്റുകള്‍ നഷിടമാകും. മൂന്നാം ടെസ്റ്റില്‍ തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നതായി താരം പറഞ്ഞു. ചണ്ഡിമലിന്റെ അഭാവത്തില്‍ മുന്‍ നായകന്‍ രംഗണ ഹെറാത്താകും ലങ്കയെ നയിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here