പ്രവേശന അനുമതി റദ്ദാക്കപ്പെട്ട സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകള്‍ നിയമനടപടിക്ക്

കൊച്ചി: അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംസ്ഥാനത്തെ ആറ് മെഡിക്കല്‍ കോളേജുകള്‍ക്കുളള പ്രവേശന അനുമതി റദ്ദാക്കിയത്. എന്നാല്‍ അടിസ്ഥാന സൗകര്യം വിലയിരുത്തിയ ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധമാണെന്നാണ് മാനേജ്‌മെന്റുകളുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണിപ്പോള്‍.

അടൂരിലെ മൗണ്ട് സിയോണ്‍, ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കൗണ്‍സില്‍, തൊടുപു!ഴ അല്‍ അഷര്‍ മെഡിക്കല്‍ കോളേജ്, ചെര്‍പ്പുളശേരി മെഡിക്കല്‍ കോ!ളേജ് എന്നിവയാണ് ഹൈക്കോടതിയെ സമീപിച്ചത്.നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അനുമതി റദ്ദാക്കിയതെന്നാണ് ഇവരുടെ വാദം.

ആറ് മെഡിക്കല്‍ കോളേജുകളുടെ അനുമതി റദ്ദാക്കിയതോടെ ആയിരത്തോളം സീറ്റുകളാണ് സംസ്ഥാനത്തിന് നഷ്ടമായത്. അടൂരിലെ മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളേജില്‍ 100 സീറ്റുകള്‍ ഇത്തവണ നഷ്ടമായതായും ചെയര്‍മാന്‍ അബ്രഹാം കലമണ്ണില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരേ കേന്ദ്രസര്‍ക്കാരിനെയും ആരോഗ്യമന്ത്രാലയത്തെയും ഇവര്‍ സമീപിച്ചിട്ടുണ്ട്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് തങ്ങളുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും തീരുമാനം പുനപരിശോധിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News