ഇനി പ്രോ കബഡി ലീഗ് കാലം; ഇക്കുറി ആവേശം അലയടിക്കും

ഹൈദരാബാദ്: കാത്തിരിപ്പിനൊടുവില്‍ പ്രോ കബഡി ലീഗിന്റെ അഞ്ചാംസീസണിന് ജൂണ്‍ 28ന് തുടക്കമാകും. ഹൈദരാബാദില്‍ തെലുംഗു ടൈറ്റന്‍സും തമിഴ് തലൈവാസും തമ്മില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ഇത്തവണത്തെ പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. കഴിഞ്ഞ സീസണുകളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ 11 സംസ്ഥാനങ്ങളില്‍ നിന്നുമായി 12 ടീമുകള്‍ 130 മത്സരങ്ങളിലാണ് മാറ്റുരക്കുന്നത്.

ഹരിയാന സ്റ്റീലേഴ്‌സ്, തമിഴ് തലൈവാസ്, യുപി യോദ്ധാ, ഗുജറാത്ത് ഫോര്‍ട്യൂണ്‍ജയന്റ്‌സ് എന്നിവയാണ് ലീഗില്‍ പുതുതായി ഇടം നേടിയ ടീമുകള്‍. കൂടുതല്‍ പുതുമകളുമായാണ് ഇത്തവണ ലീഗ് എത്തുന്നത്. മത്സരങ്ങള്‍ക്ക് ചൂട് പിടിപ്പിക്കാനായി സൂപ്പര്‍ പ്ലേ ഒഫ് ഈ സീസണില്‍ നടപ്പാക്കുന്നു എന്ന സവിശേഷതയും ഉണ്ട്.

രണ്ട് തവണ ചാമ്പ്യന്‍മാരായ പാറ്റന പൈറേറ്റ്‌സ് മൂന്നാം കിരീടം ലക്ഷ്യം വെച്ചിറങ്ങുമ്പോള്‍ തങ്ങളുടെ കഴിവ് തെളിയിച്ച് കന്നി സീസണില്‍ കിരീടം നേടുവാന്‍ പുതിയ ടീമുകളുമെത്തുമ്പോള്‍ ഒക്ടോബര്‍ 28 വരെ ഇത്തവണ പോരാട്ടം പൊടിപാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News