സീതാറാം യെച്ചൂരി രാജ്യസഭയിലേക്കില്ല; മത്സരിക്കേണ്ടെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി

ദില്ലി: സീതാറാം യെച്ചൂരി വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യം പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ടു വച്ച സാഹചര്യത്തിലാണ് വിഷയം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തത്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് വരേണ്ടതില്ലെന്നു ചര്‍ച്ചയില്‍ ഭൂരിപക്ഷം അഭിപ്രായപ്പെട്ടു.

കോണ്‍ഗ്രെസ്സുമായി സഖ്യമോ ധാരണയോ വേണ്ടതില്ലെന്ന ഇരുപത്തിയൊന്നാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച നയം ഉയര്‍ത്തി പിടിക്കാനാണ് കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനമായത്. തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടതല്‍ മത്സരിക്കേണ്ടതില്ല എന്ന പാര്‍ട്ടി തീരുമാനവും പരിഗണിക്കപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രെട്ടറി മുഴുവന്‍ സമയവും സംഘടനാ രംഗത്ത് പ്രവര്‍ത്തിക്കുന്നതാണ് ഉചിതമെന്ന അഭിപ്രായവും ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

മത്സരിക്കാന്‍ ഇല്ലെന്ന കാര്യം യെച്ചൂരി കഴിഞ്ഞ ദിവസത്തെ പി ബി യോഗത്തില്‍ അറിയിച്ചിരുന്നു. ബംഗാളില്‍ നിന്നും യെച്ചൂരി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് യെച്ചൂരി മത്സരിക്കണം എന്ന അഭിപ്രായം പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ടു വച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News