സൗദിയിലെ തൊഴില്‍മേഖലയിലെ നിയമലംഘനങ്ങള്‍ക്ക് അറുതിയാകുന്നു

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍ മേഖലയില്‍ നടക്കുന്ന നിയമലംഘനത്തെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്ന പദ്ധതി പ്രകാരം ഇതിനകം 77737 പേര്‍ തങ്ങള്‍ക്ക് വിവരം നല്‍കിയതായി തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയം വ്യക്തമാക്കി. മആ ലിറസദ് എന്ന പേരില്‍ ഓണ്‍ ലൈന്‍ മുഖേന വിവരം നല്‍കുന്ന പദ്ധതിക്കു ഏതാനും മാസങ്ങള്‍ മുമ്പാണ് മന്ത്രാലയം തുടക്കം കുറിച്ചത്.

നിയമ ലംഘനങ്ങളുടെ പേരില്‍ മന്ത്രാലയം ചുമത്തുന്ന പിഴ സംഖ്യയുടെ 10 ശതമാനമാണ് വിവരം നല്‍കുന്നവര്‍ക്ക് നല്‍കുക. വിസ കച്ചവടം, വിസകച്ചവടത്തിനു മധ്യവര്‍ത്തികളായി നില്‍ക്കല്‍, കൊടും ചുടില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കല്‍, തൊഴിലാളികള്‍ക്കു സുരക്ഷാ ക്രമീകരണം ഒരുക്കാതെ തൊഴിലെടുപ്പിക്കല്‍, സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയ ജോലികളില്‍ വിദേശികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കല്‍, അനധികൃതമായി മാന്‍ പവര്‍ സ്ഥാപനം നടത്തല്‍, തുടങ്ങിയ വിവരങ്ങളെല്ലാം മന്ത്രാലയത്തെ അറിയിക്കാവുന്നതാണ്.

ഏറ്റവും കൂടുതല്‍ വിവരം ലഭിച്ചത് മക്ക പ്രവിശ്യയില്‍ നിന്നുമാണ്, 1390 പരാതികള്‍. റിയാദ് മേഖലയില്‍ നിന്നും 797 പേര്‍ വിവരം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News