
തിരുവനന്തപുരം: പോലീസിന്റെ ജാതിയാണ് സെന്‍കുമാര്‍ ഈയിടെ വെളിവാക്കിയത്. പോലീസിലെ മൂന്നാംമുറയെയും ജാതിമേധാവിത്വത്തെയും തിരുത്താന്‍ ഇടതുപാര്‍ടികള്‍ മുന്നോട്ടുവരണം കഥാകൃത്ത് അശോകന്‍ ചരുവില്‍ എഴുതുന്നു.
‘രാഷ്ട്രീയ ഹിന്ദുത്വം കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതോടെ രാജ്യത്തെ ഫ്യൂഡല്‍ ജീര്‍ണ അവശിഷ്ടങ്ങള്‍ ശവക്കല്ലറയില്‍ നിന്ന് എഴുന്നേറ്റു വന്ന് അധികാരത്തിന്റെ ഉന്മാദനൃത്തം ചെയ്യുകയാണ്. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങള്‍ അങ്ങേയറ്റം അരക്ഷിതാവസ്ഥയിലാണ്.’ അദ്ദേഹം നിരീക്ഷിച്ചു.
‘രാജഭരണ കാലത്ത് മനുവാദ വ്യവസ്ഥയാല്‍ സംഘടിപ്പിക്കപ്പെട്ട പോലീസ് സംവിധാനമാണ് നമുക്കുള്ളത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പോലീസ് ഫോഴ്‌സ് അവേശത്തോടെ ദളിത് വേട്ടയില്‍ പങ്കുചേരാനാണ് സാധ്യത. പോലീസിന്റെ ജാതിയാണ് റിട്ട.ഡി.ജി.പി.സെന്‍കുമാര്‍ ഈയിടെ വെളിവാക്കിയത്.
‘സംസ്ഥാന ഗവര്‍മ്മേണ്ടിന് ഫോഴ്‌സിന്റെ വംശ, വര്‍ഗ്ഗ ഘടനയില്‍ എത്രകണ്ട് മാറ്റമുണ്ടാക്കാനാവും എന്ന് അറിഞ്ഞുകൂടാ. പോലീസ് സംസ്ഥാന വിഷയമാണ് എന്ന സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം. അതിനു മറ്റാരെക്കാള്‍ കഴിയുന്നയാളാണ് ഇന്നത്തെ കേരള മുഖ്യമന്ത്രി. ജനങ്ങളെ അണിനിരത്തി പോലീസിലെ മൂന്നാംമുറയേയും ജാതിമേധാവിത്തത്തേയും തിരുത്താന്‍ ഇടതുപാര്‍ടികള്‍ മുന്നോട്ടുവരണം. മനുഷ്യാവകാശ സംഘടനകളുമായി സഹകരിക്കണം. ഭരണമുണ്ടല്ലോ എന്നു കരുതി ഉദാസീനരാകരുത്. കൊടി ചുരുട്ടിവെക്കരുത്’ അശോകന്‍ ചരുവില്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here