പൊലീസ് കസ്റ്റഡി അവസാനിച്ചു; വിന്‍സെന്റിനെ കോടതിയില്‍ ഹാജരാക്കും; ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: കോവളം എം എല്‍ എ എം വിന്‍സെന്റിനെ പോലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പ് തുടരുന്നു. വീട്ടമ്മ പീഡിപ്പിക്കപ്പെട്ട ദിവസം എം എല്‍ എ ധരിച്ച വസ്ത്രങ്ങള്‍ പോലീസ് കണ്ടെടുക്കും. ക്രമസമാധാന പ്രശ്‌നം ഉണ്ടാവുമെന്ന് ഭയന്ന് പീഡനം നടന്ന സ്ഥലത്ത് എത്തിച്ച് എം എല്‍ എയെ തെളിവെടുക്കുന്നത് ഇന്നലെ രാത്രിവളരെ വൈകും വരെ നടന്നില്ല.

ഇന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്‍കുന്ന അജിതാബീഗം വിന്‍സെന്റിനെ ചോദ്യം ചെയ്യും. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിക്ക് ശേഷം വിന്‍സെന്റിനെ ഇന്ന് കോടതിയില്‍ വീണ്ടും ഹാജരാക്കും. ഒപ്പം പ്രതിഭാഗം സമര്‍പ്പിച്ച ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

എന്നാല്‍ സമൂഹത്തില്‍ ഉന്നതസ്വാധീനം ഉളള എം എല്‍ എയെ ജാമ്യത്തില്‍ വിടരുതെന്ന നിലപാടാവും പ്രോസിക്യൂഷന്‍ കോടതിയില്‍ സ്വീകരിക്കുക. നെയ്യാറ്റിന്‍ക്കര മൂന്നാം ജൂഢീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാവും ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here