
ന്യൂഡല്‍ഹി > കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധനയങ്ങള്‍ രാജ്യത്തെ കാര്‍ഷികമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് പ്രതിപക്ഷപാര്‍ടികള്‍ രാജ്യസഭയില്‍. കര്‍ഷകര്‍ ആത്മഹത്യയിലേക്ക് നീങ്ങുമ്പോഴും ഒരു തിരുത്തല്‍ സമീപനം സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്ന് കര്‍ഷകദുരിതത്തെക്കുറിച്ച് നടന്ന പ്രത്യേക ചര്‍ച്ചയില്‍ എംപിമാര്‍ കുറ്റപ്പെടുത്തി.
കര്‍ഷകരെ വഞ്ചിക്കുന്ന നയസമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു. ഉല്‍പ്പന്നച്ചെലവിന്റെ 50 ശതമാനം അധികമായി കണക്കാക്കി താങ്ങുവില നിശ്ചയിക്കുമെന്നാണ് തെരഞ്ഞെടുപ്പുപ്രചാരണ വേളയില്‍ ബിജെപി നല്‍കിയിരുന്ന വാഗ്ദാനം. കാര്‍ഷികവരുമാനം ഇരട്ടിയാക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍, വാഗ്ദാനം നല്‍കിയതുപോലെ താങ്ങുവില നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
കൊട്ടിഘോഷിച്ച വിള ഇന്‍ഷുറന്‍സ് പദ്ധതിയും തട്ടിപ്പായി മാറുകയാണ്. 2016-17ല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് പ്രീമിയമായി ലഭിച്ചത് 21,500 കോടി രൂപയാണ്. ഇക്കാലയളവില്‍ വിളനാശം സംഭവിച്ചതിന് നല്‍കിയ ഇന്‍ഷുറന്‍സ് തുകയാകട്ടെ 714.14 കോടി രൂപമാത്രമാണ്. 20,000 കോടിയോളം രൂപ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് തട്ടിയെടുക്കാന്‍ പദ്ധതി വഴിയൊരുക്കി. കോര്‍പറേറ്റ് കടം എഴുതിത്തള്ളാന്‍ അമിതതാല്‍പ്പര്യം കാട്ടുന്ന സര്‍ക്കാര്‍ എന്നാല്‍ കാര്‍ഷികകടം തള്ളാന്‍ കൂട്ടാക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടിയുള്ള ഭരണനയം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം- രാഗേഷ് ആവശ്യപ്പെട്ടു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here