
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഇന്നലെയാണ് നടി കാവ്യ മാധവനെ അന്വേഷണസംഘം ചോദ്യംചെയ്തത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചുവെന്ന് പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്തില്‍ പരാമര്‍ശിച്ചിരുന്നു. മാത്രമല്ല, ഇവിടെ നിന്ന് സുനിക്ക് രണ്ടരലക്ഷം രൂപ നല്‍കിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ എല്ലാം അടിസ്ഥാനത്തിലാണ് കാവ്യയെ അന്വേഷണസംഘം ചോദ്യംചെയ്തത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ പല ചോദ്യങ്ങള്‍ക്കും അറിയില്ല എന്ന മറുപടിയാണ് കാവ്യ നല്‍കിയത്.
ലക്ഷ്യയില്‍ സുനി വന്നോ എന്നത് തനിക്കറിയില്ലെന്നും നടിക്കെതിരായ ക്വട്ടേഷനെക്കുറിച്ചും തനിക്കറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് മറുപടി പറഞ്ഞതെന്നാണ് വിവരങ്ങള്‍. സുനില്‍ കുമാറിനെ മുന്‍പരിചയമില്ലെന്ന് പറഞ്ഞ നടി ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായ മറുപടി നല്‍കിയതുമില്ല.
ആക്രമിക്കപ്പെട്ട നടിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന കാവ്യ എന്തുകൊണ്ട് പിന്നീട് അകന്നു എന്ന ചോദ്യവും അന്വേഷണസംഘം ഉന്നയിച്ചു. ഇരുവരും നടത്തിയിരുന്ന ചില വിദേശ ഷോകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ചോദ്യം. എന്നാല്‍ ഇതിനൊന്നും കാവ്യ വ്യക്തമായ മറുപടി നല്‍കിയില്ല. മഞ്ജു-ദിലീപ് വിവാഹം മോചനം തേടാനുള്ള കാരണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും കാവ്യ മൗനം പാലിക്കുകയായിരുന്നു.
നടിയെ ആക്രമിക്കാന്‍ കാരണം മഞ്ജുവാര്യരുമായുളള കുടുംബബന്ധത്തിലുണ്ടായ തകര്‍ച്ചയും നടി അതിന് കാരണക്കാരിയായെന്നുളള വൈരാഗ്യത്തിലുമാണെന്നാണ് പൊലീസിന്റെ നിഗമനം. ദിലീപിന് കാവ്യവുമായി വിവാഹത്തിന് മുമ്പും ശേഷവുമുളള ബന്ധങ്ങളും ദിലീപും നടിയുമായി ഉണ്ടായിരുന്ന ബന്ധങ്ങളെല്ലാം പൊലീസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. കൂടാതെ ഭൂമിയിടപാട് സംബന്ധിച്ച കാര്യങ്ങളിലും വിശദമായ മൊഴിയെടുത്തു. നടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുന്നത്. ഈ സാഹചര്യത്തിലാണ് കാവ്യ പൊലീസ് ചോദ്യം ചെയ്തത്.
കാവ്യയുടെ മൊഴികള്‍ അന്വേഷണസംഘം പരിശോധിക്കുകയാണ്. ഇതിന് ശേഷം ആവശ്യമെങ്കില്‍ നടിയെ വീണ്ടും ചോദ്യംചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here