ദിലീപിന്റെ സുഹൃത്തായ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യും; അറസ്റ്റിന് പിന്നാലെ കാവ്യയും നടിയും തമ്മില്‍ മൂകാംബികയില്‍ രഹസ്യകൂടിക്കാഴ്ച

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സുഹൃത്തായ യുവനടിയെ ഉടന്‍ ചോദ്യം ചെയ്യും. നടി ആക്രമിക്കപ്പെട്ട ശേഷം ഈ നടിയുടെ അക്കൗണ്ടിലേക്ക് വന്‍ തുക എത്തിയിരുന്നു. ദിലീപിന്റെ ബിനാമി അക്കൗണ്ടില്‍ നിന്നാണ് നടിയുടെ അക്കൗണ്ടിലേക്ക് പണമയച്ചത്. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ദിലീപിന്റെയും ഭാര്യ കാവ്യയുടെയും അടുത്ത സുഹൃത്താണ് ഈ യുവ നടി. ദിലീപിന്റെയും സംഘത്തിന്റേയും യുഎസ് യാത്രയിലും നടി പങ്കെടുത്തിരുന്നു. ദിലീപിനൊപ്പം മൂന്ന് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ രണ്ടു ചിത്രങ്ങളിലും ഈ നടിയാണ് നായിക. നാദിര്‍ഷ നിര്‍മ്മിച്ച മറ്റൊരു ചിത്രത്തിലും നടി നായികയായിരുന്നു. ചില ജനപ്രിയ സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്.

ദിലീപ് അറസ്റ്റിലായതിന് ശേഷം കാവ്യയുമായി ഈ നടി രഹസ്യകൂടിക്കാഴ്ച നടത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. മൂകാംബികയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

അതേസമയം, കാവ്യാ മാധവനെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. ഇന്നലെത്തെ ചോദ്യചെയ്യലിനെ തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്. കാവ്യയുടെ ഉടമസ്ഥതയിലുളള ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കാവ്യയെ ചോദ്യം ചെയ്തത്. ദിലീപിന്റെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ആറു മണിക്കൂറോളമാണ് സംഘം കാവ്യയെ ചോദ്യം ചെയ്തത്. ശേഷം ആലുവ പൊലീസ് ക്ലബില്‍ എത്തിയ അന്വേഷണസംഘം മൊഴി വിലയിരുത്തി. തുടര്‍ന്നുണ്ടായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് വേണ്ടിയാണ് വീണ്ടും ചോദ്യംചെയ്യുന്നത്.

ലക്ഷ്യയില്‍ സുനി വന്നോ എന്നത് തനിക്കറിയില്ലെന്നും നടിക്കെതിരായ ക്വട്ടേഷനെക്കുറിച്ചും തനിക്കറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് മറുപടി പറഞ്ഞതെന്നാണ് വിവരങ്ങള്‍. സുനില്‍കുമാറിനെ മുന്‍പരിചയമില്ലെന്ന് പറഞ്ഞ നടി ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായ മറുപടി നല്‍കിയതുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News