വിന്‍സെന്റ് എം എല്‍ എയുടെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനക്ക് അയക്കുന്നു; പരാതിക്കാരിയുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങള്‍ പരിശോധിക്കും

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം.വിന്‍സന്റിന്റെ മൊബൈല്‍ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് കണ്ടെത്തിയ ഫോണാണ് പരിശോധനയ്ക്ക് അയയ്ക്കുക. പരാതിക്കാരിയുമായി നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് പൊലീസ് പരിശോധിക്കുക.

സംഭാഷണങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുമോ എന്നും പരിശോധിക്കുന്നുണ്ട്. എം.വിന്‍സന്റ് ഇന്നു വൈകിട്ടു നാലുവരെ പൊലീസ് കസ്റ്റഡിയിലാണ്. വിന്‍സന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിന്‍കര മജിസ്‌ട്രേട്ട് കോടതി തള്ളി. അഞ്ചുദിവസം കസ്റ്റഡിയില്‍ വേണമെന്നാണു പൊലീസ് ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു ദിവസം മാത്രമാണ് കോടതി അനുവദിച്ചത്.

സുരക്ഷാപ്രശ്‌നങ്ങളുള്ളതിനാല്‍ എംഎല്‍എയുമായി തെളിവെടുപ്പിനില്ലെന്നു പൊലീസ് അറിയിച്ചു. വിന്‍സെന്റിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരഗണിക്കും. രാവിലെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം എംഎല്‍എയെ ഡിവൈഎസ്പി ഓഫീസില്‍ എത്തിക്കും.

വൈകുന്നേരം നാലുമണിയോടെയാണ് കോടതിയില്‍ ഹാജരാക്കുക.വിന്‍സെന്റ് സ്വാധീനമുള്ള വ്യക്തിയാണെന്നും ഇദ്ദേഹത്തിന്റെ ഫോണും മെമ്മറികാര്‍ഡും കണ്ടെത്തി ശാസ്ത്രീയമായ തെളിവെടുപ്പുകളാണ് നടത്തേണ്ടതുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ വാദിച്ചിരുന്നു. വിന്‍സെന്റിനെ പൊട്ടന്‍സി ടെസ്റ്റിന് വിധേയനാക്കണമെന്നും സര്‍ക്കാര്‍ അഭിഭാഷക കോടതിയെ ബോധിപ്പിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News