ആവശ്യങ്ങള്‍ റവന്യു വകുപ്പ് അംഗീകരിച്ചു; കോഴിക്കോട് പുതുപ്പാടിയിലെ ഭൂസമരം വിജയിച്ചു

കോഴിക്കോട്: പുതുപ്പാടിയിലെ ഭൂസമരം വിജയിച്ചു. സമരസമിതിയുടെ ആവശ്യങ്ങള്‍ റവന്യു വകുപ്പ് അംഗീകരിച്ചതോടെയാണ് തീരുമാനമായത്. 1400 ഓളം കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് ഇതോടെ പരിഹാരമായി.

പുതുപ്പാടി വില്ലേജിലെ റീസര്‍വ്വെ 100/1, 1/1 എന്നിവയിലെ ഭൂപ്രശ്‌നങ്ങള്‍ക്കാണ് പരിഹാരമായത്. 100/1 ലെ ഭൂമിയുടെ ക്രയവിക്രയങ്ങള്‍ ആഗസ്റ്റ് 1 മുതല്‍ തടസ്സമില്ലാതെ നടത്താം. മിച്ചഭൂമി കേസ് ലാന്റ് ബോര്‍ഡ് തീര്‍പ്പാക്കിയിരുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ തടയില്ല. പട്ടയം ലഭിക്കാത്തവരില്‍ നിന്ന് പുതിയ അപേക്ഷ വാങ്ങാനും തീരുമാനമായി. ഭൂസംരക്ഷണ സമിതി മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും റവന്യു വകുപ്പ് അംഗീകരിച്ചു.

ഇതിനായി സമരസമിതി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് ജോണിന്റെ നേതൃത്വത്തിലുള്ള സംഘം ജില്ലാ കളക്ടര്‍ യു വി ജോസുമായി ചര്‍ച്ച നടത്തി അനുകൂല തീരുമാനം വന്നതോടെ ഈ മാസം 10 മുതല്‍ പുതുപ്പാടി വില്ലേജ് ഓഫീസിന് മുന്നില്‍ നടന്നു വന്ന നിരാഹാര സമരം അവസാനിച്ചു. 1400 ഓളം വരുന്ന കുടുംബങ്ങളുടെ ദീര്‍ഘകാലത്തെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here