മരണം കുറക്കാന്‍ ഡോക്ടര്‍മാരുടെ ഹോമം; മരുന്നിന് പകരം മന്ത്രം

ഹൈദരാബാദിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ഗാന്ധി ഹോസ്പിറ്റലില്‍ നവജാത ശിശുക്കളുടെ മരണം വര്‍ദ്ധിക്കുന്നു. അതിന് കുറേ ഡോക്ടര്‍മാര്‍ കണ്ട പ്രതിവിധിയാണ് പ്രാര്‍ത്ഥന. വെറും പ്രാര്‍ത്ഥനയല്ല മൃത്യൂജ്ഞയ ഹോമത്തോടെയുള്ള പ്രാര്‍ത്ഥന.

ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിന് പകരം പ്രാര്‍ത്ഥനയും മരുന്നിന് പകരം മന്ത്രവും പരീക്ഷിക്കുന്നതിന് ഒരു സര്‍ക്കാര്‍ ആശുപത്രി വേദിയായതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

ഗാന്ധി ആശുപത്രിയിലെ പ്രസവ ചികിത്സാ ഡിപ്പാര്‍ട്ടുമെന്റിലെ സീനിയര്‍ ഡോക്ടര്‍മാരടക്കമുള്ളവരാണ് നവജാത ശിശുക്കളുടെ മരണം കുറക്കാന്‍ മണിക്കൂറുകളോളം മൃത്യുഞ്ജയ മന്ത്രം ചൊല്ലിയത്. എന്നാല്‍ ആശുപത്രി സുപ്രണ്ടിന്‌ഹോമത്തിനു പ്രവേശനമുണ്ടായിരുന്നില്ല. കുഞ്ഞുങ്ങളുടെ മരണം കൂടിവന്നത് സ്ഥലത്ത് വലിയാണ് ആശങ്കയാണ് ഉണ്ടാക്കിയത്. ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവുണ്ടെന്ന് രോഗികള്‍ നിരവധി തവണ പരാതിപ്പെട്ടിട്ടുണ്ട്.

പ്രതിദിനം ഏകദേശം 2,500 രോഗികളാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തുന്നത്. ഈ പ്രദേശത്തെയും സമീപ പ്രദേസത്തെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഏക ആശ്രയമാണ് ഗാന്ധി ഹോസ്പിറ്റല്‍. ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റിലാണ് ഇവിടെ ഏറ്റവും തിരക്ക്.

നവജാത ശിശുക്കളുടെ മരണ നിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ ആശുപത്രിക്കെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുകയാണ്. സര്‍ക്കാരും ആരോഗ്യവകുപ്പുമെല്ലാം അനങ്ങാപ്പാറ നയം സ്വീകരിക്കുമ്പോഴാണ് ഡോക്ടര്‍മാരുടെ ഈ ഹോമവും മന്ത്രവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here