ജോലിസ്ഥലത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്കായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍; സര്‍ക്കാറിന്റെ ഷീ ബോക്‌സുകള്‍ തുണയേകുന്നു

ദില്ലി: ജോലിസ്ഥലത്ത് ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്കായുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഷീബോക്‌സ്.
വനിതാ-ശിശുക്ഷേമ മന്ത്രാലയമാണ് തിങ്കളാഴ്ച സ്ത്രീകള്‍ക്കായി ഷീബോക്‌സ് എന്ന ഓണ്‍ലൈന്‍ പദ്ധതി സമാരംഭിച്ചത്. ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങള്‍ പ്രതിരോധിക്കാന്‍ നിര്‍മ്മിച്ച വേദിയാണ് ഷീബോക്‌സ്.

വനിതാ-ശിശു ക്ഷേമ വകുപ്പ് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി പറയുന്നതിങ്ങനെ; തുടക്കത്തില്‍ പൊതുമേഖലാ ജീവനക്കാരായ സ്ത്രീകള്‍ക്ക് മാത്രമാണെങ്കിലും തുടര്‍ന്ന് സ്വകാര്യ മേഖലയിലേക്കും സേവനം വ്യാപിപ്പിക്കും.’കൂടാതെ ജോലിസ്ഥലത്തെ ലൈംഗികാതിക്രമങ്ങളുടെ സ്വഭാവവും രീതിയും മനസിലാക്കാന്‍ ഉടന്‍ തന്നെ ഒരു സര്‍വ്വേയും സംഘടിപ്പിക്കും’- ഓണ്‍ലൈന്‍ പോര്‍ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഓണ്‍ലൈന്‍ പരാതി നിയന്ത്രണ സംവിധാനമായ ഷീബോക്‌സ് പ്രവര്‍ത്തിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ക്കായുള്ള 2013 വകുപ്പിന്മേലാണ് ഷീബോക്‌സിന്റെ പ്രവര്‍ത്തനം. പരാതി ലഭിച്ചാലുടന്‍ അത് കൈകാര്യം ചെയ്യാന്‍ പ്രത്യേക സമിതിയെ ഏല്‍പ്പിക്കുകയും നീതി നിര്‍വഹണം നടന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

അതുമാത്രമല്ല മിന്നല്‍ വേഗത്തില്‍ പരാതികളിന്മേല്‍ നടപടി സ്വീകരിക്കാനും ഈ പദ്ധതി പ്രയോജനകരമാവും. പരമാവധി യൂസര്‍ ഫ്രണ്ട്‌ലി ആക്കാനും മന്ത്രിയുടെ നിര്‍ദ്ദേശമുണ്ട്. ഷീബോക്‌സിനായുള്ള ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലെല്ലാം സര്‍വ്വേ സംഘടിപ്പിക്കുമെന്നും അതുവഴി ഈ സൗകര്യം പരമാവധി ആളുകളിലെത്തിക്കുമെന്നും മേനകാ ഗാന്ധി കൂട്ടിചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News