മദ്യലഹരിയില്‍ കൊല്ലം നഗരത്തില്‍ പരാക്രമം നടത്തിയ വനിതാ ഡോക്ടര്‍ മുന്‍പും വിവാദനായിക; രശ്മി നായരുടെ കഥ

കൊല്ലം: മദ്യലഹരിയില്‍ കൊല്ലം നഗരത്തില്‍ പരാക്രമം നടത്തിയ വനിതാ ഡോക്ടര്‍ മുന്‍പും വിവാദനായിക. കൊല്ലം മിയ്യന്നൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ ഡോക്ടര്‍ രശ്മി നായരാണ് ഈ വിവാദസഹയാത്രിക. ഒരു വര്‍ഷം മുന്‍പ് രശ്മി ഒരു ആംബുന്‍സിന്റെ താക്കോല്‍ ഊരിയെടുത്ത് കടന്നത് വിവാദമായിരുന്നു.

ആംബുലന്‍സ് തന്റെ വാഹനത്തിനെ ഇടിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ഡോക്ടറുടെ അതിക്രമം. കൊല്ലം ജില്ലാ ആശുപത്രിയിലെത്തി നിറുത്തിയിട്ടിരുന്ന ആംബുന്‍സില്‍ നിന്നാണ് ഡോക്ടര്‍ താക്കോല്‍ ഊരി എടുത്ത് കടന്നു കളഞ്ഞത്. ഒരു രോഗിയെ അത്യാസന്ന നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തപ്പോഴാണ് താക്കോല്‍ നഷ്ടപ്പെട്ട വിവരം ആശുപത്രി ജീവനക്കാര്‍ അറിയുന്നത്. ഇതിനിടെ ട്രാഫിക് പൊലീസ് സ്‌റ്റേഷനില്‍ താക്കോല്‍ ഏല്‍പ്പിച്ച് ഡോക്ടര്‍ രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ കൊല്ലം നഗരത്തില്‍ രശ്മി മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് അഞ്ച് പേര്‍ക്കാണ് പരുക്കേറ്റത്. നിലവില്‍ മദ്യപിച്ച് വാഹനം ഓടിച്ചു എന്ന കേസു മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരുക്കേറ്റവരുടെ മൊഴിയും പരിക്കുകളുടെ സ്വഭാവവും കണക്കിലെടുത്ത് മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വൈദ്യപരിശോധനയ്ക്ക് കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെയും ഇവര്‍ ആക്രമിച്ചു. പൊലീസിനു നേരേയും കയ്യേറ്റത്തിനു ശ്രമിച്ചു. ഇവര്‍ക്ക് സംരക്ഷണം ഒരുക്കിയ മൂന്ന് യുവാക്കളും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു. ഇവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News