ദിലീപിന്റെ അതേ മൊഴി, കാവ്യയ്ക്കും പാരയാകും?

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ അറിയുകയേയില്ലെന്ന മൊഴിയാണ് നടന്‍ ദിലീപിന് പാരയായത്. അതേ പാര കാവ്യയ്ക്കുമേലും വരാനാണ് സാധ്യതകള്‍. പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ സഹിതം കയ്യില്‍ വച്ചുകൊണ്ടാണ് പൊലീസ് കാവ്യയെ ചോദ്യം ചെയ്തത്. എന്നാല്‍ സുനിയെ അറിയില്ലെന്ന ഭര്‍ത്താവിന്റെ അതേ പ്രതികരണമാണ് കാവ്യയില്‍നിന്നും ഉണ്ടായത്.

ദിലീപ് കാവ്യ മാധവനുമായി അവസാനം ഒരുമിച്ച് അഭിനയിച്ച ‘പിന്നെയും’ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലും പള്‍സര്‍ സുനി പലതവണ എത്തിയതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കൊല്ലം തേവലക്കരയില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സിനിമയുടെ ഷൂട്ടിങ്. ഈ ചിത്രത്തിന്റെ സാങ്കേതിക വിദഗ്ധരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ലൊക്കേഷനില്‍ എല്ലാവരുടെയും സുനിക്കുട്ടനായിരുന്നു പള്‍സര്‍.

ഷൂട്ടിങ്ങിനിടയില്‍ ദിലീപ്, കാവ്യ എന്നിവരുമായും സുനി വളരെ അടുപ്പത്തോടെ പെരുമാറിയിരുന്നു. ഇതു സംബന്ധിച്ച വിവരം അന്വേഷണ സംഘം സമാഹരിക്കുകയും ചെയ്തിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്‍ന്നു തേവലക്കരയിലെത്തി തെളിവുകള്‍ ശേഖരിച്ചു. ഇതിലെല്ലാം സുനിയുടെ സാന്നിധ്യമുണ്ടായിരുന്നു.

ഇത്രയും തെളിവുകള്‍ നിരത്തിയാണ് കാവ്യയെ പൊലീസ് ചോദ്യം ചെയ്തത്. സുനിയെ അറിയില്ലെന്ന വാദമാകും കാവ്യയ്ക്ക് പാരയാകുക. ഭര്‍ത്താവിനൊപ്പം കാവ്യയും അഴിയെണ്ണേണ്ടിവരുമോയെന്ന് ഇനി കാത്തിരുന്നു കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News