ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതം തുറന്നു കാണിക്കാന്‍ ‘ഷീ’

ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ ജീവിതം സ്‌ക്രീനിലെത്തിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട്ടു നിന്നുള്ള നവാഗത സംവിധായകന്‍ പ്രവി നായര്‍. കണ്ടു പരിചയിച്ച സിനിമാ പാറ്റേണില്‍ നിന്നും വ്യത്യസ്തമായി കഥ പ്രേക്ഷകരിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.

ട്രാന്‍സ് ജെന്‍ഡേഴ്‌സ് തന്നെയാകും കഥാപാത്രങ്ങളായെത്തുക. ക്യാമറയ്ക്ക് പിറകിലും ഓരോ മേഖലയിലും ഓരോ ട്രാന്‍സ് ജെന്‍ഡേഴിസിന്റെ സേവനം ഉറപ്പ് വരുത്തി സിനിമാ സംരംഭത്തില്‍ അവരെ പങ്കാളികളാക്കാനാണ് സംവിധായകന്റെ തീരുമാനം. സ്ത്രീയായി ജനിച്ച് പുരുഷനായി ജീവിക്കുന്നവരുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. രണ്ടുപാട്ടുകളാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കന്നട ഗായകനായ രമേശ് ചന്ദ്രയും പ്രശസ്ത സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ദത്തുപുത്രി ശ്രുതി സുജേഷുമാണ് ഗാനങ്ങള്‍ ആലപിക്കുന്നത്. ഗാനത്തിന്റെ റെക്കോര്‍ഡിംഗ് കോഴിക്കോട് പുരോഗമിക്കുകയാണ്. ഷീ എന്ന് പേരിട്ടിരിക്കുന്ന ചിത്രം അടുത്തമാസം ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ത്രീ എന്റര്‍ടെയിന്‍മെന്റ് മീഡിയ യുടെ ബാനറിലാണ് സിനിമയെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News