സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: സഹപ്രവര്‍ത്തകയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ മാധ്യമപ്രവര്‍ത്തകന്‍ പിടിയില്‍. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെയാണ് വഞ്ചിയൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ക്കാണ് മാധ്യമപ്രവര്‍ത്തകയായ യുവതി പരാതി നല്‍കിയത്.

2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ചികിത്സയില്‍ കഴിയുമ്പോള്‍ കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും അമല്‍ നടത്തിയതെന്നും യുവതി പറയുന്നു.

പിതാവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും അമല്‍ പണം കൈപ്പറ്റിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.

അറസ്റ്റിലായ അമലിനെ സസ്‌പെന്‍ഡ് ചെയ്തതായി മാതൃഭൂമി ന്യൂസ് മാനേജ്‌മെന്റ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News