കടുത്ത മാനസിക സംഘര്‍ഷത്തിലാണ്; കാര്യ കാരണസഹിതം മഞ്ജുവിന്റെ വെളിപ്പെടുത്തല്‍; സ്‌നേഹവും പിന്തുണയും വേണമെന്നും മഞ്ജു

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴാണ് മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. ആക്രമിക്കപ്പെട്ട നടിക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് പോരാട്ടത്തിന്റെ മുന്‍പന്തിയില്‍ നിന്നത് മഞ്ജുവായിരുന്നു. ദിലീപ് ഇരുമ്പഴിക്കുള്ളിലാകുകയും കാവ്യാ മാധവനെ ചോദ്യം ചെയ്യുകയും ചെയ്തു.
ഇത്രയൊക്കെയായിട്ടും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനിടയിലാണ് ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന വെളിപ്പെടുത്തലുമായി മഞ്ജു രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം അമേരിക്കിയില്‍ നടന്ന ഫിലിം പുരസ്‌കാരവേദിയിലായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍.

മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു വേദിയിലെത്തിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമുള്ള മറുപടി പ്രസംഗത്തിലാണ് മഞ്ജു വികാര നിര്‍ഭരമായി സംസാരിച്ചത്. ഇവിടം വരെ എത്തിച്ചേരാന്‍ ഒരുപാട് അധ്വാനിക്കേണ്ടിവെന്നെന്നും എത്തിച്ചേരാന്‍ സാധിക്കില്ലെന്നാണ് കരുതിയിരുന്നതെന്നുമായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് താന്‍ കടന്നുവരുന്നത്. പ്രിയ സുഹൃത്തുക്കളായ മാര്‍ട്ടിനും ജോജുവും ഒപ്പം നിന്നത് പ്രതീക്ഷയായി മാറി. കമലസുരയ്യയുടെ ജീവിത കഥപറയുന്ന കമലിന്റെ ആമിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു താനെന്നും അതിനിടയില്‍ ഇവിടെ വരാന്‍ അനുവാദം നല്‍കിയ എല്ലാവര്‍ക്കും നന്ദിയും മഞ്ജു പറഞ്ഞു.
ഇത്രയും ദൂരത്തിരുന്ന് ഞങ്ങളെ ഇത്രമേല്‍ സ്‌നേഹിക്കുന്ന മലയാളികള്‍ക്കെല്ലാം നന്ദിയുണ്ടെന്ന് വ്യക്തമാക്കിയ പ്രിയ നായിക ഇതിലേറെ സ്‌നേഹം വേണമെന്നും ഓര്‍മ്മിപ്പിച്ചു. വേട്ട കരിങ്കുന്നം സിക്‌സസ് എന്നി ചിത്രങ്ങളിലെ അഭിനയത്തിനാണ് മഞ്ജുവിന് പുരസ്‌കാരം ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News