ഖേദം പ്രകടിപ്പിച്ച് പൃഥ്വിരാജും

ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സിനിമാ താരങ്ങള്‍ വൈകിയെത്തുന്നത് സാധാരണ സംഭവമല്ല. എന്നാല്‍ വൈകിയെത്തിയതിന് ക്ഷമ ചോദിക്കുന്നവര്‍ വളരെ കുറവാണ്. ഇവിടെയാണ് യുവതാരം പൃഥ്വിരാജ് മാതൃകയാകുന്നത്.

തിരുവനന്തപുരത്ത് കഴിഞ്ഞദിവസം നടന്ന പരിപാടിയില്‍ വൈകി എത്തിയതിനാണ് പൃഥ്വിരാജ് സദസിനോട് ക്ഷമ ചോദിച്ചത്. തന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ആറര മണിക്കൂര്‍ യാത്ര ചെയ്താണ് ഇവിടെ എത്തിയതെന്നും പൃഥ്വി പറഞ്ഞു. തന്നെ കാത്തിരുന്ന എല്ലാവരും ക്ഷമിക്കണമെന്നും പൃഥ്വി ആവശ്യപ്പെട്ടു. താരത്തിന്റെ പ്രതികരണത്തെ കയ്യടികളോടെയാണ് സദസ് സ്വീകരിച്ചത്.

പണ്ട് വയലന്‍സ് സിനിമയുടെ ഷൂട്ട് നടക്കുമ്പോള്‍ എറണാകുളത്തു നിന്നും വൈകിട്ട് തിരുവനന്തപുരത്ത് തിരിച്ചെത്തുമായിരുന്നു. അത് എങ്ങനെ സാധിച്ചുവെന്ന് ഇപ്പോഴും അറിയില്ലെന്നും പൃഥ്വി പറഞ്ഞു.

ഇപ്പോള്‍ കൊച്ചിയില്‍ കൂടുതല്‍ ഷൂട്ട് നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് എത്തിച്ചേരുന്നത് ബുദ്ധിമുട്ടാണ്. ഒരുപാട് കാര്യങ്ങള്‍ ഓര്‍ക്കാനും സ്‌നേഹിക്കാനുമുള്ള നാടാണ് വട്ടിയൂര്‍ക്കാവ്. കാരണം ഞാന്‍ പഠിച്ചതെല്ലാം ഇവിടെയാണെന്നും പൃഥ്വിരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News