ജാമ്യത്തിനായി ദിലീപ് സുപ്രീംകോടതിയിലേക്കില്ല; അടുത്ത നടപടി അന്വേഷണ പുരോഗതിയറിഞ്ഞശേഷം

തിരുവനന്തപുരം: നടിയെ ഉപദ്രവിച്ച കേസിലെ ഗൂഢാലോചനയില്‍ പ്രതിയായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപ് ജാമ്യത്തിനായി ഉടന്‍ സുപ്രീംകോടതിയെ സമീപിക്കില്ല. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളുകയും ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്ത സാഹചര്യത്തില്‍ തുടര്‍ നീക്കങ്ങളെക്കുറിച്ച് ദിലീപ് അഭിഭാഷകരുടെ നിയമോപദേശം തേടിയിരുന്നു.

ജയിലില്‍ എത്തിയ അഭിഭാഷകനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഉടന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ടെന്ന തീരുമാനമുണ്ടായത്. അന്വേഷണ പുരോഗതി വിലയിരുത്തിയശേഷം മതി അടുത്തത് എന്നാണ് ദിലീപിന് കിട്ടിയ നിയമോപദേശം.

ആദ്യ റിമാന്റ് കാലാവധി കഴിയുന്നതിന് മുമ്പ് തന്നെ ഹൈക്കോടതിയില്‍ ദിലീപിനായി അഡ്വ. രാംകുമാര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഈ ഹര്‍ജി തള്ളിയ കോടതി ദിലീപിനെതിരെ ഗുരുതരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇന്നലെ റിമാന്റ് കാലാവധി കഴിഞ്ഞ ദിലീപിനെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അങ്കമാലി കോടതിക്ക് മുന്നില്‍ ഹാജരാക്കിയെങ്കിലും അടുത്ത മാസം എട്ടു വരെ കാലാവധി നീട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel