ചിത്രയെ ഒഴിവാക്കിയതില്‍ പങ്കുണ്ടോ? മറുപടിയുമായി പി ടി ഉഷ രംഗത്ത്

കോഴിക്കോട്: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പി യു ചിത്രയെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് പി ടി ഉഷ. ഏഷ്യന്‍ സ്വര്‍ണ്ണമെഡല്‍ ജേതാവിനെ അഴിവാക്കിയതില്‍ വിഷമമുണ്ട്. സെലക്ഷന്‍കമ്മിറ്റി അംഗമായല്ല നിരീക്ഷകയായാണ് യോഗത്തില്‍ പങ്കെടുത്തതെന്നും കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പി ടി ഉഷ പറഞ്ഞു.

ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് മീറ്റില്‍ നിന്ന് ഏഷ്യന്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവ് പി യു ചിത്രയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാനായിരുന്നു പി ടി ഉഷയുടെ വാര്‍ത്താസമ്മേളനം. ചിത്രയടക്കം ഒഴിവാക്കപ്പെട്ട മൂന്ന് പേരും മീറ്റില്‍ ഉണ്ടാവണമെന്നായിരുന്നു തന്റെ അഭിപ്രായം. എന്നാല്‍ ഏഷ്യന്‍ മീറ്റിന് ശേഷം നടന്ന ഗുണ്ടൂരിലെ മത്സരത്തില്‍ ചിത്ര പരാജയപ്പെട്ടു. ക്വാളിഫിക്കേഷന്‍ മാര്‍ക്കിന് അടുത്തെത്താന്‍ ഏഷ്യന്‍ മീറ്റിലും സാധിച്ചില്ല.

സ്ഥിരതയില്ലാത്ത പ്രകടനമാണ് ചിത്രയ്ക്ക് തിരിച്ചടിയായത്. സ്ഥിരതയാണ് സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചത്. താന്‍ ഒരിക്കലും സെലക്ഷന്‍ കമ്മിറ്റി അംഗമായിട്ടില്ലന്നും ഇപ്പോള്‍ അതിലറ്റിക് ഫെഡറേഷന്‍ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിരീക്ഷക എന്ന നിലയാലാണെന്നും ഉഷ പറഞ്ഞു. വിവാദമല്ല വിജയമാണ് ആഘോഷിക്കേണ്ടത്.
യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ അത്‌ലറ്റിക് ഫെഡറേഷന് അധികാരമുണ്ട്. ടിന്‍ുവിനടക്കം ഇത്തരം മാറ്റം കൊണ്ട് മത്സരങ്ങളില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിട്ടുണ്ട്. എല്ലാ കുറ്റവും തന്റെ തലയിലിടുന്ന അവസ്ഥ വേദനിപ്പിക്കുന്നതായും ഉഷ വികാരാധീതയായി പറഞ്ഞു. ഈ വിഷയത്തില്‍ സംസ്ഥാന കായിക മന്ത്രി വരെ തെറ്റിധരിക്കപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് മന്ത്രിയോട് പറഞ്ഞതായും ഉഷ പറഞ്ഞു. എത്ര വിവാദമുണ്ടായാലും ലക്ഷ്യം നേടും വരെ കായികരംഗത്ത് തുടരുമെന്നും പി ടി ഉഷ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News