
തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ എം വിന്‍സെന്റിന്റെ ജാമ്യാപേക്ഷ കേടതി തള്ളി. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. വിന്‍സന്റിന് ജാമ്യംനല്‍കിയാല്‍ ഇരയുടെ ജിവന് ഭീഷണിയാണെന്നും ക്രമസമാധാനം തകരുമെന്നുമുള്ള പ്രോസിക്ക്യൂഷന്‍ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. എന്നാല്‍ വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് വിന്‍സെന്റിന്റെ അഭിഭാഷക അറിയിച്ചു.
ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയ എം വിന്‍സെന്റിനെ ഇന്ന് വൈകീട്ട് മൂന്ന് മണിക്കായിരുന്നു നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയാണെന്നും പ്രതിക്ക് ജാമ്യംനല്‍കിയാല്‍ ഇരയുടെ ജിവന് ഭീഷണിയാകുമെന്നും മാത്രമല്ല ക്രമസമാധാനം തകരുമെന്നുമാണ് പ്രോസിക്ക്യൂഷന്‍ വാദിച്ചത്. എന്നാല്‍ പ്രോസിക്കൂഷന്‍ വാദത്തെ തകര്‍ക്കാല്‍ പ്രതിഭാഗം പല വാദങ്ങള്‍ ഉന്നയിച്ചങ്കിലും കോടതി പ്രോസിക്ക്യൂഷന്‍ വാദം കണക്കിലെടുത്ത് വിന്‍സെന്റിന്റെ ജാമ്യം തള്ളുകയായിരുന്നു. വിധിക്കെതിരെ ജില്ലാ സെഷന്‍സ് കോടതിയെ സമീപിക്കുമെന്നാണ് വിന്‍സെന്റിന്റെ അഭിഭാഷക അറിയിച്ചിരിക്കുന്നത്.
ഇന്നലെ കോടതിയില്‍ ഹാജരാക്കിയ വിന്‍സെന്റിനെതെളിവെടുപ്പിനായി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയായിരുന്നു. എംഎല്‍എയെ കസ്റ്റഡിയില്‍ വാങ്ങിയ പൊലീസ് വീട്ടമ്മയുട വീട് പ്രതിക്കറിയാവുന്നതിനാലും സ്ഥലത്തെ ക്രമസമാധാനനിലയും കണക്കിലെടുത്ത് ബാലരാമപുരത്തെത്തി തെളിവെടുപ്പ് നടത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ആധുനിക സൗകര്യങ്ങളുള്ള ജനമൈത്രി ഹാളിലേക്ക് കൊണ്ടുപോയി ചോദ്യചെയ്തു. ഇവിടെനിന്ന്് ഇന്ന് രാവിലെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. തുടര്‍ന്ന് ഇവിടെ എത്തിയ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിതാബീഗം വിന്‍സെന്റിനെ വിശദമായി ചോദ്യചെയ്തു. തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് വീണ്ടും വിന്‍സന്റിനെ നെയ്യാറ്റിന്‍കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. എന്നാല്‍ എംഎല്‍എയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പൊലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്താനായി അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിരിക്കയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here