ഒളിപ്പോരിന് തയ്യാറെടുത്ത ‘രാജാവി’നെ ‘പ്രജ’കള്‍ പിടികൂടി

തൃശ്ശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഏങ്കക്കാട് മങ്കരയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന് ഭീമന്‍ രാജവെമ്പാലയെ പിടികൂടി. പന്ത്രണ്ട് അടി നീളം വരുന്ന രാജവെമ്പാലയെയാണ് നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടിച്ചത്. പിടിയിലായ പാമ്പിന് ഇരുപത്തിയഞ്ച് കിലോയിലധികം തൂക്കം വരുമെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വനമേഖലയ്ക്ക് സമീപമാണ് രാജവെമ്പാലയെ കണ്ടെത്തിയത്. മഴക്കാലമായതോടെ കാട്ടില്‍ നിന്ന് ഇരതേടി പുറത്തിത്തിയതോടെയാണ് രാജവെമ്പാല നാട്ടുകാരുടെ പേടി സ്വപ്നമായത്. നാട്ടിലിറങ്ങിയ രാജവെമ്പാലയെ രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്. പരിക്കുകളൊന്നും കൂടാതെ സുരക്ഷിതമായി തന്നെയാണ് പാമ്പിനെ വനം വകുപ്പിന് കൈമാറിയത്. ഫോട്ടോയിലും വീഡിയോകളിലും മാത്രം കണ്ടിരുന്ന രാജവെമ്പാലയെ നേരിട്ട് കാണാന്‍ നിരവധിയാളുകളാണ് എത്തിയത്.

കരയിലെ ഏറ്റവും വലിയ വിഷപ്പാമ്പായ രാജവെമ്പാലയ്ക്ക് ഒറ്റ കൊത്തില്‍ മുപ്പത് സെക്കന്‍ഡുകള്‍ക്കുള്ളില്‍ മനുഷ്യജീവന്‍ എടുത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴക്കാലത്ത് വീടും പരിസരങ്ങളും കാടു വെട്ടിത്തെളിച്ച് ശുചിയായി സൂക്ഷിക്കണമെന്ന് ഉദ്യോഗസ്ഥര്‍ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിടിയിലായ രാജവെമ്പാലയെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഉള്‍വനത്തില്‍ തുറന്നുവിടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News