ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കോട്ടയം: ടിപ്പര്‍ ലോറി തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കട്ടപ്പന സ്വദേശി ഷിബിനാണ് മരിച്ചത്. രാവിലെ 10.45നായിരുന്നു അപകടം. കറുകച്ചാലില്‍ നിന്നും ചിങ്ങവനം ഭാഗത്തേക്ക് പാറപ്പൊടിയുമായി വരികയായിരുന്ന ടിപ്പര്‍ ലോറി വെട്ടിത്തറഭാഗത്താണ് അപകടത്തില്‍പ്പെട്ടത്. തോടിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറി തിട്ടയിടിഞ്ഞ് ചെരിയുമ്പോള്‍ ഡ്രൈവര്‍ വാഹനത്തിനുള്ളില്‍ കയറിയതോടെ ലോറി തലകീഴായി തോടിലേക്ക് മറയുകയായിരുന്നു.

നാട്ടുകാരും അഗ്‌നിശമനാസേനാംഗങ്ങളും പോലീസും വടംകെട്ടി ലോറി ഉയര്‍ത്താന്‍ നോക്കിയെങ്കിലും ആദ്യം വിജയിച്ചില്ല. പിന്നീട് ക്രെയിനും മണ്ണുമാന്തിയന്ത്രവും കൊണ്ടുവന്നാണ് ഒന്നരമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ലോറി തിട്ടയില്‍ നിന്ന് ഉയര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News