തിരുവനന്തപുരം: വീരണകാവില്‍ സിപിഐഎം ഓഫീസിനു നേരെ ബിജെപി ആക്രമണം. വീരണകാവ് ലോക്കല്‍ കമ്മറ്റി ഓഫീസ് ഇന്നലെ രാത്രിയിലാണ് ഒരു സംഘം അടിച്ചു തകര്‍ത്തത്. മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കീഴ്‌വാണ്ടയില്‍ സിപിഐഎമ്മിന്റെ രണ്ട് സജീവ പ്രവര്‍ത്തകരുടെ വീടുകളും അടിച്ചു തകര്‍ത്തു.
കീഴ്‌വാണ്ട സ്വദേശികളായ സുജിതിന്റേയും അജിയുടേയും ീടുകളാണ് അടിച്ചു തകര്‍ത്തത്. രണ്ടു ലക്ഷത്തോളം രൂപയുടെ നാശം ഉണ്ടായിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു.
സംഭവത്തിനു പിന്നില്‍ ബിജെപിയാണെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം പിടികൂടണമെന്നും സിപിഐഎം പ്രദേശിക നേതൃത്വം ആവശ്യപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here