സണ്ണി ലിയോണിന്റെ കറുത്ത കുഞ്ഞിനോട് ആരാധകര്‍ക്ക് കലിപ്പ്

മഹാരാഷ്ട്രയിലെ ലാഥൂരില്‍ നിന്ന് സണ്ണി ലിയോണ്‍ ഈയടുത്താണ് ഒരു പെണ്‍കുഞ്ഞിയെ ദത്തെടുത്തത്. കുഞ്ഞിന്റേയും ഭര്‍ത്താവ് ഡാനിയല്‍ വെബറിന്റേയും കൂടെയുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ താരം സന്തോഷത്തോടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അനാഥാലത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാന്‍ ഇവര്‍ അപേക്ഷ നല്‍കിയത്.

21മാസം പ്രായമുള്ള കുഞ്ഞിനെ സണ്ണി ലിയോണും ഡാനിയല്‍ വെബറും നിഷ കൗര്‍ വെബര്‍ എന്നു പേരു ചൊല്ലി വിളിച്ചു. വെളുത്ത നിറമുള്ള സണ്ണി കറുത്ത കുഞ്ഞിനെ ദത്തെടുത്തതാണ് ചിലര്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിനു താഴെ കമന്റ് ചെയ്ത് ചിലര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

‘അവളെ ഉപേക്ഷിക്കൂ…സൗന്ദര്യമില്ലാത്ത ഈ കുഞ്ഞിനെ ദത്തെടുത്തത് ആരാധകരെ വേദനിപ്പിക്കുന്നു’ തുടങ്ങിയ രൂക്ഷമായ പ്രതികരണങ്ങളുമായി ചിലര്‍ എത്തിയിട്ടുണ്ട്.കുഞ്ഞിനെ ദത്തെടുത്ത സണ്ണിയുടെ തീരുമാനത്തെ പലരും പ്രശംസിച്ച് മുമ്പോട്ടു വന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News