ഹൃദയാഘാതത്തിന് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി

മലപ്പുറം: എടപ്പാളില്‍ ഹൃദയാഘാതത്തിന് ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടര്‍ പിടിയിലായി. കൊടുങ്ങല്ലൂര്‍ കരുപ്പീടിക സ്വദേശി റഹീം മമ്മുവിനെയാണ് പരിശോധന നടത്തുന്ന ക്ലിനിക്കില്‍ നിന്ന് അറസ്റ്റ് ചെയ്തത്. അഞ്ചുമാസം മുമ്പാണ് അണ്ണക്കംപാട്ടെ ടൂറിസ്റ്റ് ഹോമില്‍ റഹീം സെയ്ഫ് ഹാര്‍ട്ട് എന്ന പേരില്‍ ക്ലിനിക്ക് തുടങ്ങിയത്. ഹൃദ്രോഗികള്‍ക്ക് അക്യുപങ്ചര്‍, ഇഇസിപി കാര്‍ഡിക് വാസ്‌കുലര്‍ ട്രീറ്റ്മെന്റ് തുടങ്ങി ഒട്ടേറെ ചികിത്സകള്‍ ഈ പത്താംക്ലാസുകാരന്‍ നല്‍കിയിരുന്നു.

റഹീമിന് എംഡി ബിരുദമുണ്ടെന്നും വേറെ രണ്ടു ഡോക്ടര്‍മാര്‍ ക്ലിനിക്കില്‍ വന്നുപോകുന്നുണ്ടെന്നും ബോര്‍ഡില്‍ എഴുതിവെച്ചിട്ടുണ്ടെങ്കിലും ചികിത്സ ഇയാള്‍മാത്രമാണ് നടത്തിയിരുന്നത്. ക്ലിനിക് നടത്തുന്നതിനുള്ള ലൈസന്‍പോലും ഉണ്ടായിരുന്നില്ല. ഡിഎംഒക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു പരിശോധന.

ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച നിരവധി സര്‍ട്ടിഫിക്കറ്റുകളും ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. ബോര്‍ഡില്‍ എഴുതിവെച്ച പേരും ഇയാളില്‍നിന്ന് കണ്ടെടുത്ത വിവിധ സര്‍ട്ടിഫിക്കറ്റുകളിലെ പേരും വ്യത്യാസമുണ്ട്. റഹീമിനെ പൊന്നാനി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News