മറുപടീന്ന് പറഞ്ഞാ ദിതാണ് മറുപടി; ‘കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാരൃമില്ല…’ പ്രസന്നയെ കൊന്ന് കൊലവിളിച്ച് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: ചാനല്‍ പരിപാടിക്കിടെ തന്നെ അവഹേളിച്ച പ്രസന്ന മാസ്റ്ററിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തി. മറ്റൊരു ഏലൂര്‍ ജോര്‍ജ് ആവാന്‍ പ്രസന്ന ശ്രമിക്കരുതെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ ഉപദേശം. ജനിച്ചപ്പോള്‍ തനിക്ക് ഇത്ര സൗന്ദര്യമെ ഉണ്ടായിരുന്നുളളുവെന്നും എല്ലാവര്‍ക്കും പ്രസന്നയെ പോലെ ഹൃത്വിക് റോഷന്‍ ആവാന്‍ കഴിയില്ലല്ലോയെന്നും അദ്ദേഹം പരിഹസിച്ചു.

ചത്തു മണ്ണടിഞ്ഞാല്‍ സുന്ദരകുട്ടപ്പനെന്ന് സ്വയം അഹങ്കരിക്കുന്നവരൊക്കെ ഒരുപിടി മണ്ണ് മാത്രമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇങ്ങനൊരുത്തന്‍ ഈ കേരളത്തില്‍ ജീവിച്ചിരിക്കുന്നു എന്ന് എല്ലാവരും അറിഞ്ഞത് നേട്ടം തന്നെയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ‘കപ്പല്‍ തിന്നുന്ന സ്രാവിനെ നോക്കി തുപ്പല്‍ തിന്നുന്ന പരല്‍ മീനുകള്‍ വാ പൊളിച്ചിട്ടു കാരൃമില്ല’ എന്ന ഉരുക്കു സതീഷനിലെ ഡയലോഗും പറഞ്ഞാണ് പ്രസന്നയ്ക്കുള്ള മറുപടി സന്തോഷ് പണ്ഡിറ്റ് അവസാനിപ്പിക്കുന്നത്.
നേരത്തെ തന്നെ സോഷ്യല്‍ മീഡിയിയല്‍ പ്രസന്നയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇപ്പോള്‍ സന്തോഷ് പണ്ഡിറ്റിന്റെ മറുപചടു കൂടിയെത്തിയതോടെ സംഭവം വൈറലായിട്ടുണ്ട്.

പോസ്റ്റിന്റെ പൂര്‍ണരൂപം

മോനെ ” മഹാനായ ” പ്രസന്ന കുട്ടാ….
ഏലൂർ ജോർജ് ആകരുത്…
എന്തോ എനിക്കു ജനിച്ചപ്പോൾ
ഇ്രതക്കുള്ള സൗന്ദരൃമേ ദെെവം തന്നുള്ളു…(അത് എന്ടെ കുറ്റമല്ല)
എല്ലാവർക്കും തന്നെപ്പോലെ “Hrithik Roshan ”
ആകുവാൻ പറ്റുമോ…എന്തായാലും ചത്തു മണ്ണടിഞ്ഞാൽ
സുന്ദരകുട്ടപ്പനെന്ന് സ്വയം അഹന്കരിക്കുന്ന
നീയും ഞാനും ഒക്കെ ഒരുപിടി മണ്ണാ…ഒരുപിടി ചാരമാണ്…
ചത്താൽ എന്ടേയും നിന്ടേയും ഒക്കെ പേരൊന്നാ..dead body..keep in mind…(ഏതായാലും prasanna…ഇങ്ങനൊരുത്തൻ ഈ കേരളത്തിൽ ജീവിച്ചിരിക്കുന്നു
എന്ന് എല്ലാവരും അറിഞ്ഞു…അതൊരു നേട്ടമാണേ…)

“കപ്പൽ തിന്നുന്ന സ്രാവിനെ നോക്കി തുപ്പൽ തിന്നുന്ന
പരൽ മീനുകൾ വാ പൊളിച്ചിട്ടു കാരൃമില്ല…” ( dialogue from Urukku Satheesan)

_”Racism will never end as long as white cars are still using black tyres. Racism will never end if people still use black to symbolise bad luck and white for peace. Racism will never end if people still wear white clothes to weddings and black clothes to funerals.
Racism will never end as long as those who don’t pay their bills are blacklisted not white listed. Even when playing snooker, you haven’t won until you’ve sunk the black ball, and the white ball must remain on the table! But I don’t care, as long as I’m still using white toilet paper to wipe my black ass, I’m happy.”…by Robert Mugabe

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News