വീണ്ടും മോദിയുടെ നോട്ട് നിരോധനം; രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് ഭീഷണി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ വീണ്ടും നോട്ട് പിന്‍വലിക്കുന്നതിനൊരുങ്ങുന്നെന്ന് അഭ്യൂഹം. 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റലി മറുപടി പറയാതിരുന്നതാണ് സംശയങ്ങള്‍ക്കിടനല്‍കിയിരിക്കുന്നത്. പുതിയ 2000 രൂപ പിന്‍വലിക്കാന്‍ നീക്കം നടക്കുന്നുണ്ടോയെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങളുടെ ചോദ്യം.

എന്നാല്‍ ചോദ്യത്തിന് ഉത്തരം നല്‍കാതെ ജെയ്റ്റ്‌ലി ഒഴിഞ്ഞു മാറുകയായിരുന്നു. 2000 ത്തിന്റെ നോട്ടുകള്‍ക്ക് അസാധാരണ ക്ഷാമം നേരിടുന്നതും സംശയത്തിന് ആക്കം കൂട്ടിയിരിക്കുകയാണ്.

നേരത്തെ 1000, 500 നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് 2000 ത്തിന്റെ നോട്ടുകള്‍ കേന്ദ്രം പുറത്തിറക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here