അന്ധനും വികലാംഗനുമില്ല; ഇനി ഭിന്നശേഷിക്കാര്‍ മാത്രം

കെഎസ്ആര്‍ടിസിയില്‍ ഇനി ഭിന്നശേഷിക്കാര്‍ക്ക് സീറ്റ് സംവരണം. ബസ്സുകളില്‍ നിന്നും ഇനി അന്ധനും വികലാംഗനുമൊക്കെ പടിയിറങ്ങുകയാണ് പകരം ഭിന്നശേഷിക്കാര്‍ എന്നുമാത്രമാവും രേഖപ്പെടുത്തുക.

ബസ്സിന്റെ പിന്‍ഭാഗത്ത് വാതിലിനു സമീപമായി അഞ്ച് ശതമാനം സീറ്റുകളാവും ഭിന്നശേഷിക്കാര്‍ നീക്കിവയ്ക്കുക. ഇരുപത് ശതമാനം സീറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നീക്കി വെക്കുന്നതോടൊപ്പം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പകുതി വീധം സീറ്റുകള്‍ സംവരണം ചെയ്‌തെന്ന് രേഖപ്പെടുത്തും.

മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന വനിതകള്‍ക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെ അമ്മയും കുഞ്ഞും എന്ന വിഭാഗത്തില്‍ നല്‍കും. സംവരണ സീറ്റുകളില്‍ മറ്റുള്ളവര്‍ യാത്ര ചെയ്യുന്നത് 100 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ് എന്ന ബോര്‍ഡും പ്രദര്‍ശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News