ശിശുക്ഷേമ സമിതിയിലും തട്ടിപ്പ്; സുനില്‍ സി കുര്യനെതിരെ പുതിയ പരാതിയുമായി വീട്ടമ്മ രംഗത്ത്

തിരുവനന്തപുരം:ശിശു ക്ഷേമസമിതിയിലെ ക്രമക്കേടില്‍ സുനില്‍ സി കുര്യനെതിരെ കൂടുതല്‍ തെളിവുകള്‍ ആണ് പുറത്ത് വരുന്നത്. ചെങ്ങന്നൂര്‍ സ്വദേശികളായ ദബതിമാര്‍ക്ക് കുഞ്ഞിനെ നല്‍കാമെന്ന് പറഞ്ഞ് ആറ് ലക്ഷം രൂപ വാങ്ങിയതായി ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ബോധ്യപ്പെട്ടത്.2013 ലാണ് സംഭവം ഉണ്ടായത്.

വര്‍ഷങ്ങളായി കുഞ്ഞുങ്ങള്‍ ജനിക്കാതിരുന്ന ദമ്പതിമാര്‍ ശിശുക്ഷേമസമിതിയുടെ സെക്രട്ടറിയായ സുനില്‍ സി കുര്യനെ സമീപ്പിക്കുകയായിരുന്നു. ദമ്പതിമാരില്‍ ഒരാളുടെ കുടുംബവുമായുളള മുന്‍പരിചയമാണ് സുനിലിനെ സമീപ്പിക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. നിയമാനുസൃതം കുഞ്ഞിനെ ലഭിക്കാന്‍ 40000 രൂപ അടച്ചാല്‍ മതിയെന്നിരിക്കെ കൈകൂലിയായിട്ടാണ് ആറ് ലക്ഷം ഇയാള്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ബാങ്കിലെ ശാഖ വ!ഴി മു!ഴുവന്‍ തുകയും സുനില്‍ സി കുര്യന്റെ സ്വകാര്യ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു.

നിയമാനുസൃതമായ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം കുഞ്ഞിനെ നല്‍ാകമെന്നായിരുന്നു കരാര്‍. എന്നാല്‍ അതിനിടയില്‍ ദമ്പതികളിലെരാള്‍ അസുഖബാധിതയായതായി ചൂണ്ടികാട്ടി കുഞ്ഞിനെ നല്‍കിയില്ല. ഇതോടെ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ സുനിലിനെ സമീപ്പിച്ചു. ആദ്യം ഒക്കെ ഒഴിവ് കഴിവ് പറഞ്ഞെങ്കിലും സമൂഹത്തില്‍ ഉന്നത ബന്ധങ്ങള്‍ ഉളള കുടുംബം പരാതി നല്‍കുമെന്ന് പറഞ്ഞതോടെ രണ്ട് ലക്ഷം രൂപ മടക്കി നല്‍കി.

ബാക്കി തുക മൂന്ന് തവണയായി നല്‍കുമെന്നായിരുന്നു സുനില്‍ സി കുര്യന്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ പറഞ്ഞ അവധികള്‍ പലതും തീര്‍ന്നതോടെ ഇവര്‍ ക്രൈംബ്രാഞ്ചിന് പരാതി നല്‍കി. സുനില്‍ സി കുര്യന്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ദമ്പതിമാരുടെ മാതാവായ മുന്‍ കോളേജ് പ്രിന്‍സിപ്പള്‍ പീപ്പിളിനോട് പറഞ്ഞു

ശിശുക്ഷേമ സമിതിയിലെ ക്രമക്കേടുകളെ തുടര്‍ന്ന് സുനില്‍ സി കുര്യന്‍ , കോണ്‍ഗ്രസ് നേതാവ് ചെമ്പ!ഴന്തി അനില്‍ എന്നീവര്‍ റിമാന്‍ഡിലാണ്.ഇവര്‍ ഭാരവാഹികള്‍ ആയിരുന്ന സമയത്ത് സമാനമായ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നതായിട്ടാണ് ക്രൈംബ്രാഞ്ച് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News