
മിസോറാമിലെ മാമിത് ജില്ലയിലാണ് ആദിവാസി യുവതിയെ ബിഎസ്എഫ് ജവാന്‍മാര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയത്. 22 കാരിയായ യുവതിയാണ് പരാതിക്കാരി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പിന്നീട് മരിച്ച നിലയിലും കണ്ടെത്തി. സില്‍സുരി ബിഒപിക്ക് സമീപം ജൂലൈ 16 നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്.
മുള ശേഖരിക്കാനായി വനത്തില്‍ പോയ യുവതിയെ ബിഎസ്എഫ് ജവാന്‍മാര്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. ക്രൂരമായ പീഡനത്തിന് ശേഷം യുവതിയുടെ കണ്ണിലും മുഖത്തും ജവാന്‍മാര്‍ ആസിഡ് ഒഴിച്ചതായും പരാതിയില്‍ പറയുന്നു. യുവതിയെ ഉപേക്ഷിച്ച് ജവാന്‍മാര്‍ പോയതോടെയാണ് ഗ്രാമവാസികള്‍ വിവരം അറിയുന്നത്. തീര്‍ത്തും അവശയായ യുവതിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടര്‍ന്നുളള അന്വേഷണത്തിനിടെ രക്ഷപെട്ടോടിയ പെണ്‍കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ഇവര്‍ക്ക് നേരെയും ആസിഡ് ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവര്‍ പീഡനത്തിന് ഇരയായിരുന്നോ എന്ന കാര്യം വ്യക്തമല്ല. അതേസമയം ജവാന്‍മാരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധവും ശക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here