കെ ഇ മാമ്മന് കോടിയേരിയുടെ അനുശോചനം

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും പൗരക്ഷേമത്തിനും നന്മയ്ക്കും വേണ്ടി ഒരു ജീവിതകാലമാകെ സമര്‍പ്പിത സേവനം നിര്‍വ്വഹിച്ച അസാധാരണ ത്യാഗീവര്യനായിരുന്നു കെ.ഇ.മാമ്മന്‍ എന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനസന്ദേശത്തില്‍ പറഞ്ഞു. അഴിമതി, മദ്യവ്യാപനം, ക്രമസമാധാനത്തകര്‍ച്ച തുടങ്ങിയ വിഷയങ്ങളിലെല്ലാം സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിച്ച് ചിലപ്പോള്‍ ഒറ്റയ്ക്കും, മറ്റുചിലപ്പോള്‍ കൂട്ടായും പോരാടിയ വ്യക്തിത്വമായിരുന്നു കെ.ഇ മാമ്മന്റേതെന്നും കോടിയേരി പറഞ്ഞു.

കേരളസമൂഹത്തിലെ നീതിയുടേയും ന്യായത്തിന്റേയും ശബ്ദമാണ് നിലച്ചത്. മാമ്മന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി ബാലകൃഷ്ണന്‍ രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News