കാല്‍ നൂറ്റാണ്ടിന് ശേഷം സ്‌കൂള്‍ കായിക മേള പാലായില്‍; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

കോട്ടയം: സ്‌കൂള്‍ കായിക മേളയ്ക്ക് പാലായിലെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ഒക്ടോബര്‍ 13 മുതല്‍ 16 വരെയാണ് മീറ്റ്. കാല്‍ നൂറ്റാണ്ടിന് ശേഷം പാലായില്‍ വിരുന്നെത്തുന്ന സ്‌കൂള്‍ കായികമേള വന്‍വിജയമാക്കാനുള്ള പരിശ്രമത്തിലാണ് നാട്ടുകാരും കായികപ്രേമികളും.

കേരളത്തിന്റെ കായിക കുതിപ്പിന് പ്രതീക്ഷയേകുന്ന മേളയാണ് കാല്‍ നൂറ്റാണ്ടിന് ശേഷം പാലായില്‍ വിരുന്നെത്തുന്നത്. മത്സരങ്ങള്‍ക്ക് വേദിയാകുന്ന പാലാ നഗരസഭാ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണജോലികള്‍ അവസാനഘട്ടത്തിലെത്തി. കായിക യുവജനക്ഷേമ മന്ത്രാലത്തിന്റെ കീഴിലുള്ള നാഷണല്‍ സ്പോര്‍ട്സ് എഞ്ചിനിയറിംഗ് വിങ്ങിന്റെ ചുമതലയില്‍ സര്‍ക്കാര്‍ നേരിട്ടാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം.

സിന്തറ്റിക് ട്രാക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചതിന് പുറമെ സ്പോര്‍ട്സ് കോംപ്ലക്സ്, രാജ്യാന്തര നിലവാരമുള്ള ഫുട്ബോള്‍ മൈതാനം, 25 മീറ്റര്‍ നീളമുള്ള നീന്തല്‍കുളം, കായിക താരങ്ങള്‍ക്കുള്ള ഡ്രസിംഗ് മുറികള്‍, ഒഫീഷ്യലുകള്‍ക്കുള്ള താമസസൗകര്യം, ജിംനേഷ്യം ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി.

രണ്ടായിരം പേര്‍ക്കിരിക്കാവുന്ന ഗാലറി, ശുചിമുറികള്‍, നടപ്പാതയിലെ ചുറ്റുവേലി, റൂഫിംഗ് എന്നിവയാണ് ഇനി അവശേഷിക്കുന്ന ജോലികള്‍. 21 കോടി രൂപയ്ക്ക് പുറമെ അവശേഷിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ മൂന്നരക്കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുന്‍ ധനകാര്യമന്ത്രി കെഎം മാണി പറഞ്ഞു. 14 ജില്ലകളില്‍ നിന്നായി മത്സരത്തില്‍ മാറ്റുരക്കാനെത്തുന്ന കായിക താരങ്ങളെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് കായിക പ്രേമികള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News