ഫരാഗോയ്ക്കു ശേഷം ശശി തരൂര്‍ അവതരിപ്പിക്കുന്നു; ‘വെബകൂഫ്’ തരംഗം; അര്‍ത്ഥം അറിയാമോ

സോഷ്യല്‍ മീഡിയയില്‍ കാര്യമായ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് തിരുവനന്തപുരം എം പി ശശീ തരൂര്‍. പൊള്ളവാദങ്ങളും കള്ളകഥകളും കൊണ്ട് പലരും നടത്തുന്ന വ്യാജപ്രചരണം പോലെയല്ല തരൂരിന്റെ ഇടപെടലുകള്‍. കണക്കും കാര്യവും നിരത്തി വസ്തു നിഷ്ഠമായാണ് തരൂര്‍ ഏപ്പോഴും ഇടപെടാറുള്ളത്.

അര്‍ണബ് ഗോസ്വാമിയെന്ന പ്രമുഖ വാര്‍ത്താ അവതാരകനുള്ള മറുപടിയുമായു ശശീതരൂര്‍ ഇട്ട പോസ്റ്റ് ആഗോളതലത്തില്‍ പോലും ശ്രദ്ധനേടിയിട്ടുണ്ട്. തരൂര്‍ ഉപയോഗിച്ച വാക്കുകള്‍ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല. അര്‍ണബിനെതിരായ എക്‌സാസ്പരേറ്റിങ്ങ് ഫരാഗോ എന്ന പ്രയോഗം ഏവരെയും അമ്പരപ്പിച്ചു കളഞ്ഞു. അന്ന് സാക്ഷാല്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാല പോലും തരൂരിന് അഭിനനന്ദനവുമായി രംഗത്തെത്തിയിരുന്നു.

എക്‌സാസ്പരേറ്റിങ്ങ് ഫരാഗോയുടെ അര്‍ത്ഥം അന്വേഷിച്ച് നിഖണ്ടുവില്‍ തപ്പിത്തടയുകയായിരുന്നു എവരും. ഇപ്പോഴിതാ പുതിയ വാക്കുമായെത്തിയിരിക്കുകയാണ് തരൂര്‍. വെബകൂഫ് എന്നാണ് ആ വാക്ക്. ട്വിറ്ററിലൂടെയാണ് പുതിയ വാക്കുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇന്റര്‍നെറ്റിലും സമൂഹ്യമാധ്യമങ്ങളിലും കാണുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്നയാള്‍ എന്നാണ് വെബകൂഫിന്റെ അര്‍ത്ഥം. തരൂറിന്റെ പുതിയ പ്രയോഗവും സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News